ഫ്രണ്ട്ലൈൻ ഹോളിഡേസിന് കുവൈത്തിൽ തുടക്കമായി
Wednesday, November 2, 2016 9:16 AM IST
കുവൈത്ത്: ഗൾഫിലും ഇന്ത്യയിലും ലോജിസ്റ്റികസ് അടക്കമുള്ള മേഖലകളിലെ സേവന ദാതാക്കളായ ഫ്രണ്ട്ലൈൻ ഗ്രൂപ്പിന്റെ ലെഷർ–ടൈം–ഷെയർ രംഗത്തെ നൂതന സംരംഭമായ ഫ്രണ്ട്ലൈൻ ഹോളിഡേസിന് ഒക്ടോബർ 27ന് തുടക്കം കുറിച്ചു. വൈകുന്നേരം കുവൈറ്റ് ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഫ്രണ്ട്ലൈൻ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ബി.പി.നാസർ, ഫ്രണ്ട്ലൈൻ ഹോളിഡേസ് ഡയറക്ടർ ബാബുജി ബത്തേരി, മുസ്തഫ കാരി,
സാവിയോ ജോബ്, അഫ്സൽ അലി, റിയാസ് ഉസ്മാൻ (ഡയറക്ടർമാർ), രാഹുൽ (ഡയറക്ടർ സെയിൽസ് ആൻഡ് മാർക്കറ്റിംഗ്) എന്നിവർ ചേർന്ന് കേക്ക് മുറിച്ചു. തുടർന്ന് സ്ക്രീനിൽ ഡിജിറ്റൽ ദ്യശ്യാവതരണത്തിലൂടെ ഫ്രണ്ട്ലൈൻ ഹോളിഡേസിന് ഔപചാരികമായി തുടക്കമായി.

സീനിയർ സെയിൽസ് ഓഫീസർ കണ്ണൻ, സെയിൽസ് ആൻഡ് ഓപ്പറേഷൻസ് ഡയറക്ടർ രാഹുൽ എന്നിവർ ക്ഷണിക്കപ്പെട്ട അതിഥികളുമായി നടത്തിയ സംവാദം സംഘടിപ്പിച്ചു. ബി.പി. നാസർ, ബാബുജി ബത്തേരി എന്നിവർ പ്രസംഗിച്ചു. രാഹുൽ, കണ്ണൻ (ഇന്ത്യ), മുസ്തഫാ കാരി, സാവിയോ ജോബ്, ചന്ദ്രമൗലി, ജെസി (കുവൈത്ത), അൻവർ അലി, വിവിയൻ കാസ്റ്റലിനോ, ലീന (ദുബായ്), അഫ്സൽ അലി, സജ്ഞീവ് കുമാർ (ഖത്തർ), റിയാസ് ഉസ്മാൻ (സൗദി അറേബ്യ) എന്നിവരാണ് വിവിധ രാജ്യങ്ങളിൽ ഫ്രണ്ട്ലൈൻ ഹോളിഡേസിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

റിപ്പോർട്ട്: സലിം കോട്ടയിൽ