ഡാളസിൽ സൗജന്യ ആരോഗ്യ പരിശോധനാ ക്യാമ്പ് 19ന്
Wednesday, November 2, 2016 9:12 AM IST
ഡാളസ്: ശ്രീഗണേഷ് ടെമ്പിളും ഹാർട്ട് റ്റു ഹാർട്ടും സംയുക്‌തമായി മുതിർന്നവർക്കുവേണ്ടി നത്തുന്ന സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. പ്ലാനൊ കെ. അവന്യുവിലാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. നവംബർ 19ന് (ശനി) രാവിലെ ഒമ്പതു മുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരെ ഡോക്ടർമാർ, നഴ്സസുമാർ എന്നിവരുടെ സേവനം ലഭ്യമാകും.

രക്‌തം, മമോഗ്രാം, പ്രമേഹം, പ്രഷർ തുടങ്ങിയ പരിശോധിക്കുന്നതിനു ചെറിയ ഒരു ഫീസ് ഈടാക്കും. ഇകെജി, എക്കൊ കാർഡിയോഗ്രാം എന്നിവയും ക്യാമ്പിൽ സജ്‌ജീകരിച്ചിട്ടുണ്ട്. കാർട്ടർ ബ്ലഡ് കെയർ, പ്രൈമറി കെയർ ക്ലിനിക്, പോർട്ടബിൾ ഡയഗനോസ്റ്റിക്ക് എന്നിവരുടെ സഹകരണവും ക്യാമ്പിന് ലഭ്യമായിട്ടുണ്ട്. കാൻസർ രോഗത്തെക്കുറിച്ചുളള സൗജന്യ വീഡിയോ പ്രദർശനം ക്യാമ്പിൽ ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

വിവരങ്ങൾക്ക് : ഹരികൃഷ്ണകുമാർ Harikrishnakumar@gmail.com, പ്രമോദ് നായർ Pramodnair@gmail.com

റിപ്പോർട്ട്: പി.പി. ചെറിയാൻ