കെ.പി. രാജൻ ഓർലാന്റോയിൽ നിര്യാതനായി
Monday, October 31, 2016 1:55 AM IST
ഫ്ളോറിഡ: ചന്ദപ്പള്ളിൽ കല്ലിട്ടതിൽ കെ.പി. രാജൻ ഒക്ടോബർ 28–നു ഫ്ളോറിഡയിലെ ഓർലാന്റോയിൽ നിര്യാതനായി. ഭാരത വിദേശകാര്യ മന്ത്രാലയത്തിനു കീഴിൽ വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വെൺമണി ആലുംമൂട്ടിൽ ഏലിയാമ്മ (മോളി) ആണ് ഭാര്യ.

മക്കൾ: ജഗൻ (യുഎസ്എ), ജൂബി (കൊച്ചി). മരുമക്കൾ: ജീന (യുഎസ്എ), റിനേഷ് (കൊച്ചി). കൊച്ചുമക്കൾ: ജോയേൽ, ജോർഡിൻ, അബി, പൃഥ്വി, മേഘ്ന, പരേതയായ ജാനിസ്.

സംസ്കാര ശുശ്രൂഷകൾ നവംബർ ഒന്നാം തീയതി രാവിലെ 9.30–നു Porta Coeli Funeral Home, 2810 East Osceola Parkway, Kissimmee, Florida 34743. തുടർന്ന് Osceola Memory Gardens Cemetry 1717 old Boggy CreekRd, Kissimmee, Florida 34744 ൽ സംസ്കാരം. കൂടുതൽ വിവരങ്ങൾക്ക്: ജഗൻ രാജൻ 407 791 6511, ഫാ. ഡോ. ജേക്കബ് മാത്യു 407 970 9090.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം