മലയാളി വിദ്യാർത്ഥിനി റിയാദിൽ വാഹനാപകടത്തിൽ മരിച്ചു
Sunday, October 30, 2016 3:00 AM IST
റിയാദ്: അൽ ആലിയ ഇൻറർനാഷണൽ ഇന്ത്യൻ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയും കാഞ്ഞിരപ്പള്ളി പന്തിരുവേലിൽ ജോബി മാത്യുവിേൻറയും ദീപയുടേയും മകളുമായ അൽവിയ (8) റിയാദിനടുത്ത് അൽറയാനിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. മാതാപിതാക്കളായ ജോബിയും ദീപയും ഏക സഹോദരൻ ആൽവിനും പരിക്കുകളോടെ രക്ഷപ്പെട്ടു. വ്യാഴാഴ്ച ദീപയുടെ സഹോദരിയെ കാണുന്നതിനായി അൽബാഹയിൽ പോയി മടങ്ങിവരും വഴി വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. അൽ റയാൻ ബിഷ റോഡിൽ വച്ചു വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വണ്ടിയുടെ പുറകിലെ സീറ്റിൽ ഉറങ്ങുകയായിരുന്ന അൽവിയ പുറത്തേക്ക് തെറിച്ചു വീണാതാണു മരണത്തിന് കാരണം. അൽവിയയുടെ ഇരട്ട സഹോദരനായ ആൽവിൻ മാതാപിതാക്കളോടൊപ്പം അത്ഭുതകരമായി രക്ഷപ്പെട്ടു.

അപടകം നടന്ന ഉടൻ ആംബലൻസ് എത്തി എല്ലാവരേയും അൽ റയാൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അൽവിയ മരണപ്പെടുകയായിരുന്നു. റിയാദ് കാർപെറ്റ്സിലാണ് ജോബി ജോലി ചെയ്യുന്നത്. ദീപ ശുമൈസി ആശുപത്രിയിൽ നഴ്സാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായുള്ള സഹായങ്ങൾക്ക് ബന്ധുക്കളും സുഹൃത്തുക്കളും സാമൂഹ്യ പ്രവർത്തകരും ശ്രമം തുടങ്ങിയിട്ടുണ്ട്.

റിപ്പോർട്ട്: റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ