ഫിലിപ്പ് മാത്യു ന്യൂജഴ്സിയിൽ നിര്യാതനായി
Sunday, October 30, 2016 2:58 AM IST
ന്യൂജഴ്സി: സെന്റ് തോമസ് മലങ്കര കത്തോലിക്കാ ഇടവകാംഗവും, സൗത്ത് റിവർ ടൗൺഷിപ്പിൽ സ്‌ഥിരതാമസക്കാരനുമായ ഫിലിപ്പ് മാത്യു (ജോയിക്കുട്ടി– 56) ന്യൂവാർക്കിലുള്ള ബെത്ത് ഇസ്രയേൽ മെഡിക്കൽ സെന്ററിൽ വച്ചു നിര്യാതനായി. പത്തനംതിട്ട മേക്കൊഴൂർ സ്വദേശിയാണ്. രാരിട്ടൻ ബേ മെഡിക്കൽ സെന്റർ രജിസ്ട്രേഡ് നഴ്സായ ലവ്ലി മാത്യു (ലീന) ആണ് ഭാര്യ. സംസ്കാരം പിന്നീട്.
സഹോദരങ്ങൾ: ഗീവർഗീസ് മാത്യു (ജോണിക്കുട്ടി, ന്യൂജഴ്സി), പി.എം. വർഗീസ് (അച്ചൻകുഞ്ഞ്), ഗീവർഗീസ് തോമസ് (ഉണ്ണി), ഏലിയാമ്മ ജോർജ് (കുഞ്ഞുമോൾ, ന്യൂജേഴ്സി), ലിസ്സി (മറിയാമ്മ മാത്യു, വിർജീനിയ). കൂടുതൽ വിവരങ്ങൾക്ക്: ജോണിക്കുട്ടി 732 668 6984.

റിപ്പോർട്ട്: സജി കീക്കാടൻ