വിചാരവേദി പത്താം വാർഷികത്തോടനുബന്ധിച്ച് പത്തുപേരെ ആദരിക്കുന്നു
Sunday, October 30, 2016 2:58 AM IST
ന്യൂയോർക്ക്: വിചാരവേദിയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന സാഹിത്യ സെമിനാർ നവംബർ 12–നു രാവിലെ പത്തു മുതൽ കേരളാ കൾച്ചറൽ സെന്ററിൽ (222– 66, ബ്രാഡോക് അവന്യൂ, ക്യൂൻസ് വില്ലേജ്, ന്യൂയോർക്ക്) വച്ചു നടത്തുന്നതാണ്.

രാവിലെ അമേരിക്കൻ മലയാളി സാഹിത്യം ഇന്നുവരെ (നോവൽ, ചെറുകഥ, കവിത) എന്ന വിഷയവും, ഉച്ചയ്ക്കുശേഷം കഥാ പാരായണവും കവിയരങ്ങളും ഉണ്ടായിരിക്കുന്നതാണ്. വൈകിട്ട് 5.30–നു ചേരുന്ന പൊതുസമ്മേളനത്തിൽ അമേരിക്കയിലെ മലയാളി എഴുത്തുകാരിൽ നിന്നും ഒരു വിദഗ്ധ സമിതി തെരഞ്ഞെടുക്കുന്ന പത്തുപേരെ ആദരിക്കുന്നതാണ്. സെക്രട്ടറി സാംസി കൊടുമൺ അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം