യാത്രയയപ്പ് നൽകി
Friday, October 28, 2016 6:04 AM IST
ഫർവാനിയ (കുവൈത്ത്): മുപ്പതു വർഷത്തെ കുവൈത്ത് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കെഐജി ഗസാലി മെയിൻ യൂണിറ്റ് പ്രവർത്തകൻ എ.വി. റഫീഖിന് കെഐജി ഫർവാനിയ ഏരിയ യാത്രയയപ്പു നൽകി.

ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഏരിയ പ്രസിഡന്റ് ടി.എം. ഹനീഫ് അധ്യക്ഷത വഹിച്ചു. കെഐജി വെസ്റ്റ് മേഖല പ്രസിഡന്റ് ഫിറോസ് ഹമീദ് ഉപഹാരം സമ്മാനിച്ചു. എം.ടി. ഹമീദ്, ബഷീർ വേങ്ങര, പി.ടി. ശരീഫ്, ഫിറോസ് ഹമീദ്, നിസാർ മർജാൻ, സി.എ. മൊയ്തീൻ, സൈനുൽ ആബിദീൻ, ലായിക്ക് അഹമ്മദ്, സി.പി. നൈസാം, കെ. റിയാസ്, എ.വി. റഫീഖ് എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ