റാന്നി പ്രവാസി സംഘം കുവൈത്തിന്റെ ഓണാഘോഷം 28ന്
Monday, October 24, 2016 8:03 AM IST
കുവൈത്ത്: റാന്നി പ്രവാസി സംഘം കുവൈത്തിന്റെ ഓണാഘോഷം ഒക്ടോബർ 28ന് (വെള്ളി) നടക്കും. രാവിലെ ഒമ്പതു മുതൽ അബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിലാണ് ആഘോഷ പരിപാടികൾ.

രക്ഷാധികാരി രാജു ഏബ്രഹാം എംഎൽഎ ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. വിവിധ കലാപരിപാടികളും ഓണസദ്യയും ആഘോഷത്തിന്റെ ഭാഗമായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്: 66756155, 66510376.

റിപ്പോർട്ട്: സലിം കോട്ടയിൽ