ആർഎസ്സി സാഹിത്യോത്സവ്: ഷറഫിയ യൂണിറ്റ് ജേതാക്കൾ
Saturday, October 22, 2016 5:51 AM IST
ജിദ്ദ: റിസാല സ്റ്റഡി സർക്കിൾ ഷറഫിയ സെക്ടർ എട്ടാം എഡിഷൻ സാഹിത്യോത്സവിൽ 104 പോയിന്റുകളോടെ ഷറഫിയ യൂണിറ്റ് ജേതാക്കളായി. 103 പോയിന്റ് നേടി ബാബ് മക്ക യൂണിറ്റ് രണ്ടാം സ്‌ഥാനവും 89 പോയിന്റോടെ ഖാലിദ് ബിൻ വലീദ് യൂണിറ്റ് മൂന്നാം സ്‌ഥാനവും കരസ്‌ഥമാക്കി. ബാബ് മക്ക യൂണിറ്റിൽ നിന്നുള്ള അബ്ദുൽ സലാമിനാണ് കലാപ്രതിഭ പട്ടം.

ഇമ്പാല ഗാർഡനിൽ നടന്ന പരിപാടിയിൽ പാടിയും പറഞ്ഞും വരച്ചും രചിച്ചും നൂറോളം മത്സരാർഥികൾ ഏഴ് യൂണിറ്റുകളെ പ്രതിനിധീകരിച്ച് മത്സരത്തിൽ പങ്കെടുത്തു. വിജയികൾ ഒക്ടോബര് 28നു നടക്കുന്ന ജിദ്ദ സോൺ സാഹിത്യോത്സവിൽ ഷറഫിയ സെക്ടറിനെ പ്രതിനിധീകരിച്ച് മത്സരിക്കും.

സാഹിത്യോത്സവ് ഐസിഎഫ് സെന്ററിൽ കമ്മിറ്റി സംഘടനകാര്യ സെക്രട്ടറി ഖാദർ മാസ്റ്റർ ഉദ്ഘടനം ചെയ്തു. സെക്ടർ കൺട്രോളർ റാഷിദ് മാട്ടൂൽ അധ്യക്ഷത വഹിച്ചു. അബ്ദുന്നാസർ അൻവരി, അലി ബുഖാരി, നൗഫൽ എറണാംകുളം, കെപിഎസ് തങ്ങൾ, റഷീദ് പന്തല്ലൂർ, ഇർഷാദ് കടമ്പോട്, മുഹമ്മദ് ഇബ്നു അബ്ദുളള എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ