ചരിത്രനിമിഷമായി ദേവാലയ കൂദാശ
Saturday, October 22, 2016 5:46 AM IST
മെൽബൺ: പരിശുദ്ധ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയ്ക്കും ഓസ്ട്രേലിയ –ന്യൂസിലൻഡ് ഭദ്രാസനത്തിനും മെൽബണിലെ സഭാവിശ്വാസികൾക്കും ചരിത്രനേട്ടംകുറിച്ച് സെന്റ് ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ദേവാലയ കൂദാശയും പൊതുസമ്മേളനവും ഒക്ടോബർ 14, 15 തീയതികളിൽ നടന്നു.

ഹെതർട്ടനിൽ 14ന് വൈകുന്നേരം 5.30ന് പിതാക്കന്മാർക്കും വിശിഷ്‌ടാതിഥികൾക്കും വികാരി ഫാ. എൽദോ വലിയപറമ്പിൽ, ഇടവകാംഗങ്ങളായ ഫാ. കുര്യാക്കോസ് കൊളശേരിൽ, ഫാ.അലക്സ്പന്നിക്കോട്ട് എന്നിവർ കത്തിച്ച തിരികൾ നൽകി സ്വീകരിച്ചു. പാത്രിയർക്കൽ വികാരി ഗീവർഗീസ് മാർ അത്താനാസിയോസ് ദേവാലയം തുറന്ന് സഭയ്ക്കായി സമർപ്പിച്ചുകൊണ്ട് താക്കോൽ ട്രസ്റ്റി കുരുവിള ബെൻ സക്കറിയയ്ക്കു കൈമാറി. തുടർന്ന് യൽദോ മാർ ബസേലിയോസ് ബാവായുടെ നാമത്തിൽ പള്ളിയുടെ മുമ്പിൽ സ്‌ഥാപിച്ച കൽക്കുരിശിന്റെ കൂദാശയ്ക്കുശേഷം ദേവാലയകൂദാശ ആരംഭിച്ചു. ഇടവക മെത്രാപ്പോലിത്തയെ കൂടാതെ ഓസ്ട്രേലിയ ഭദ്രാസനത്തിന്റെ മുൻ പാത്രിയർക്കൽ വികാരിമാരായ കോട്ടയം ഭദ്രാസനാധിപൻ തോമസ് മാർ തീമോത്തിയോസ് കോഴിക്കോട് ഭദ്രാസനാധിപൻ പൗലോസ് മാർ ഐറേനിയോസ് കോപ്റ്റിക് ഓർത്തഡോക്സ് സഭയുടെ മെൽബൺ ഭദ്രാസനാധിപൻ ബിഷപ് സൂറിയേൽ എന്നിവർ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.

15നു രാവിലെ എട്ടിന് തോമസ് മാർ തീമോത്തിയോസിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാനയും തുടർന്ന് പൊതുസമ്മേളനവും നടന്നു. പാത്രിയർക്കൽ വികാരി ഗീവർഗീസ് മാർ അത്താനാസിയോസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ Hon. Hong Lim, Member of Parliament, Clarinda, Ms. Inga Peulich, MLC, Member of Southern Eastern Mteropolitan, Councillors Mr. Steve Staikose, Mr. Paul Peulich, Geoff Gledhill, V.C.C President Mr. Ashok Jacob, Fr. Abraham Kunnatholil, Fr. Angelos, Comdr. Joy Alexander, Comdr. Jacob Cherian, വികാരി ഫാ. എൽദോ വലിയപറമ്പിൽ, സെക്രട്ടറി ഷെവലിയർ തോമസ് ഏബ്രഹാം വിവിധ സഭകളുടെയും സംഘടനകളുടെയും പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു. കൂദാശയോടനുബന്ധിച്ച് പുറത്തിറക്കിയ സുവനീർ ട്രൂ ലൈറ്റ് സമ്മേളനത്തിൽ പ്രകാശനം ചെയ്തു. ഇടവകയ്ക്കും ദേവാലയനിർമാണത്തിനും സ്തുത്യർഹമായ സേവനം നൽകിയവരെ മൊമെന്റോ നൽകി ആദരിച്ചു. ശിലാഫലകം അനാച്ഛാദനം, ചെടിനടൽ എന്നിവയ്ക്ക് ശേഷം ഉച്ചഭക്ഷണത്തോടുകൂടി കാര്യപരിപാടികൾ അവസാനിച്ചു.

യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഓസ്ട്രേലിയ ന്യൂസിലൻഡ് ഭദ്രാസനത്തിന്റെ കീഴിൽ സ്‌ഥലം വാങ്ങി നിർമിക്കുന്ന ആദ്യ ദേവാലയമാണിത്. മൂന്നു വിശുദ്ധ ത്രോണോസുകളോട് കൂടി 2015 ജൂണിൽ നിർമാണം ആരംഭിച്ച ദേവാലയത്തിന്റെ ആദ്യ ഘട്ടം 450 പേർക്ക് ആരാധിക്കുവാൻ കാർ പാർക്കോടുകൂടി പണി പൂർത്തിയായി. അനുബന്ധ ഓഫീസുകളും കമ്യൂണിറ്റി ഹാളും രണ്ടാം ഘട്ടത്തിൽ നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്. വിശുദ്ധ ഗീവർഗിസ് സഹദായുടെ നാമധേയത്തിൽ 2006ൽ സ്‌ഥാപിതമായ ഇടവകയിൽ ഇരുനൂറിൽപരം കുടുംബാംഗങ്ങൾ ഉണ്ട്. പരിശുദ്ധ കന്യാമറിയത്തിന്റേയും ചാത്തുരുത്തിയിൽ ഗ്രീഗോറിയോസിന്റേയും നാമത്തിലാണ് മറ്റു രണ്ടു ത്രോണോസുകൾ.

റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ