കുവൈത്ത് കെഎംസിസി സോഷ്യൽ സെക്യൂരിറ്റി സ്കീം നൽകി
Tuesday, October 11, 2016 5:39 AM IST
കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി അംഗമായിരിക്കെ മരിച്ച കാസർഗോഡ് ചിത്താരി സ്വദേശിയായ സഹോദരന്റെ കുടുംബത്തിനുള്ള സോഷ്യൽ സെക്യൂരിറ്റി സ്കീം തുക പ്രതിപക്ഷ ഉപനേതാവും മുസ്ലിം ലീഗ് അഖിലേന്ത്യാ ട്രഷററുമയ പി.കെ. കുഞ്ഞാലിക്കുട്ടി കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ ബഷീർ വെള്ളിക്കോത്തിന് കൈമാറി. അഞ്ചു ലക്ഷം രുപയാണ് അംഗത്തിന്റെ കുടുംബത്തിന് കൈമാറിയത്.

കാസർഗോഡ് മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ കുവൈത്ത് കെഎംസിസി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഗഫൂർ വയനാട്, ജില്ലാ മുസ്ലിം ലീഗ് നേതാക്കളായ ചെർക്കളം അബ്ദുള്ള, സി.ടി.അഹമ്മദലി, എം.സി.ഖമറുദ്ദീൻ, എ.അബ്ദുറഹ്മാൻ, എംഎൽഎ മാരായ പാറക്കൽ അബ്ദുള്ള, എൻ.എ.നെല്ലിക്കുന്ന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീർ, കെപിസിസി ജനറൽ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണൻ, ഡിസിസി പ്രസിഡന്റ് അഡ്വ. സി.കെ. ശ്രീധരൻ, കുവൈത്ത് കെഎംസിസി നേതാക്കളായ അഷ്റഫ് തൃക്കരിപ്പൂർ, സൈനുദ്ദീൻ കല്ലൂരാവി, നൗഫൽ ചിത്താരി, മൻസൂർ കാഞ്ഞങ്ങാട്, മൊയ്തു ചിത്താരി എന്നിവർ സംബന്ധിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ