ഒഐസിസി*റിയാദ് ഈദ് –ഓണ സംഗമം നടത്തി
Sunday, October 9, 2016 7:56 AM IST
റിയാദ്: ഒഐസിസി റിയാദ് വിവിധ പരിപാടികളോടെ ഈദ്–ഓണ സംഗമം നടത്തി. ജോസഫിന്റെ മാവേലി വേഷം ശ്രദ്ധേയമായി. തുടർന്ന് ഷഫീഖ് പൂരക്കുന്നിലിന്റെ നേത്യത്വത്തിൽ വിവിധ കായിക മത്സരങ്ങൾ നടന്നു. സാംസകാരിക സമ്മേളനം ഒഐസിസി പ്രസിഡന്റ് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷംനാദ്*കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം, ജനറൽ സെക്രട്ടറി ഷാജി സോണ, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ രഘുനാഥ് പറശിനിക്കടവ്, സലിം കളക്കര, അബ്ദുള്ള വല്ലാഞ്ചിറ, സജി കായംകുളം*ഷാനവാസ് തിരുവന്തപുരം, മുസ്തഫ പാണ്ടിക്കാട്, ഹാഷിം കണ്ണൂർ, ശുക്കൂർ*ആലുവ, ബെന്നി വാടാനപ്പള്ളി, നൗഷാദ് വെട്ടിയാർ, സലിം അർത്തിയിൽ, ഷാജി മഠത്തിൽ, സഫാദ്, അൻവർ വാഴക്കാട്, സജ്‌ജദ് ഖാൻ, ഷഫീഖ് കിനാലൂർ, ബഷീർ കോട്ടയം എന്നിവർ സംസാരിച്ചു.

തുടർന്നു വിവിധ കലാപരിപാടികൾ അരങ്ങേറി. തിരുവാതിര, വിവിധ നൃത്തയിനങ്ങൾ, റിയാദിലെയും മുസാമിയിലെയും ഗായകർ അവതരിപ്പിച്ച ഗാനമേള, റിയാദ് കലാഭവന്റെ മിമിക്സ് പരേഡ് എന്നിവ ശ്രദ്ധേയമായി. നറുക്കെടുപ്പിലെ വിജയികൾക്ക് ഷാനവാസ് തിരുവനന്തപുരം, യഹിയ കൊടുങ്ങല്ലൂർ, രാജൻ കരിച്ചാൽ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റുമാരായ ബാലുകുട്ടൻ, കെ.കെ തോമസ്, സുഗതൻ ആലപ്പുഴ, മുനീർ കൊക്കല്ലൂർ, സലാം തെന്നല, ജമാൽ ചോററി, സലാം ഇടുക്കി, ഉമ്മർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ