പായ്ക്കറ്റുകളിലെ അശ്ലീല പരസ്യങ്ങൾക്ക് നിരോധനം
Friday, October 7, 2016 8:18 AM IST
മസ്കറ്റ്: ഒമാനിൽ വില്പനക്ക് വയ്ക്കുന്ന സാധനങ്ങളിൽ നഗ്ന, അർധനഗ്ന
ചിത്രങ്ങൾ ഉൾക്കൊള്ളിക്കുന്നത് നിയമ വിരുദ്ധമെന്ന് ഉപഭോക്‌തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു.

മത്രയിലെ മാർക്കറ്റിൽ നിന്നും പരിശോധനയിൽ വൻതോതിൽ ഇത്തരം ചിത്രങ്ങളുള്ള കവറുകൾ കണ്ടെത്തിയതിനെ തുടർന്നാണ് അധികൃതർ കർശന നിലപാടുമായി രംഗത്തെത്തിയത്.

സൗന്ദര്യ വർധക ഉൽപന്നങ്ങൾ തുടങ്ങിയ സാധനങ്ങളുടെ കവറുകളിലാണ് ഇത്തരം ചിത്രങ്ങൾ വ്യാപാരികൾ ഉപയോഗിച്ചു വരുന്നത്.

റിപ്പോർട്ട്: സേവ്യർ കാവാലം