ഐഎൻഒസി മിഡ് വെസ്റ്റ് റീജൺ ഗാന്ധി ജയന്തി ആഘോഷിച്ചു
Monday, October 3, 2016 8:15 AM IST
സ്കോക്കി: സ്കോക്കിയിലുളള മഹാത്മാ ഗാന്ധി പ്രതിമയ്ക്കു മുമ്പിൽ ഇന്ത്യൻ നാഷണൽ ഓവർസിസ് കോൺഗ്രസ് മിഡ് വെസ്റ്റ് റീജണിന്റെ പ്രസിഡന്റ് അഗസ്റ്റിൻ കരിംകുറ്റിയിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മഹാത്മാഗാന്ധി അനുസ്മരണ യോഗം ഹവായിൽ നിന്നുളള അമേരിക്കൻ ജനപ്രതിനിധി സഭാംഗവും (യുഎസ് കോൺഗ്രസ്) ഇന്ത്യൻ വംശജനുമായ തുൾസി ഹബാർഡ് ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ സ്കോക്കി മേയർ ജോർജ് വാൻഡസൻ, കമ്മീഷണർ ഷാ, ഇന്ത്യൻ കോൺസുലേറ്റ് കോൺസലർമാരായ ഡിബി ബടി, ഒ.പി. മീന, ഐഎൻഒസി ഭാരവാഹികളായ റീജണൽ വൈസ് പ്രസിഡന്റ് വർഗീസ് പാലമലയിൽ വൈസ് പ്രസിഡന്റ് ജോസി കുരിശിങ്കൽ ട്രഷറർ ജസി റിൻസി, നാഷണൽ ജനറൽ സെക്രട്ടറി സന്തോഷ് നായർ, നാഷണൽ വൈസ് ചെയർമാൻ തോമസ് മാത്യു പടന്നമാക്കൽ, പ്രവീൺ തോമസ്, റിൻസി കുര്യൻ, നടരാജൻ കൃഷ്ണൻ, സജി കുര്യൻ, ബിജു തോമസ് തുടങ്ങിയവർ സംസാരിച്ചു.