ചിത്രരചനാമത്സരങ്ങൾ ഒക്ടോബർ 21ന്
Monday, October 3, 2016 4:47 AM IST
കുവൈത്ത്: പത്തനംതിട്ട ജില്ലാ അസോസിയേഷൻ കുവൈത്ത് 2016 ലെ ഓണാഘോഷ പരിപാടികളുടെ (ശ്രാവണപൗർണമി 2016) ഭാഗമായി കുവൈത്തിലെ ഇന്ത്യൻ സ്കൂൾ കുട്ടികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു.

പെൻസിൽ ഡ്രായിംഗ്, വാട്ടർ കളർ എന്നീ ഇനങ്ങളിലായി ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകളിലെ (1–4 സബ് ജൂണിയർ, 5–9 ജൂണിയർ, 10–12 സീനിയർ) കുട്ടികൾക്കാണ് മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുള്ളത്.

ഒക്ടോബർ 21ന് (വെള്ളി) രാവിലെ 8.30 മുതൽ 10.00 വരെ അബാസിയ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിലാണ് മത്സരങ്ങൾ. വിജയികൾക്ക് പ്രശസ്ത മലയാള പിന്നണിഗായകൻ ജി. വേണുഗോപാൽ സമ്മാനങ്ങൾ വിതരണം ചെയ്യും.

കുവൈത്തിലെ എല്ലാ ഇന്ത്യക്കാരുടേയും കുട്ടികൾക്ക് തങ്ങളുടെ സ്കൂൾ മുഖാന്തരമോ, ഓൺലൈനായോ മത്സരങ്ങളിലേക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. സ്പോട്ട് രജിസ്ട്രേഷന് തയാറെടുക്കുന്നവർ അന്നേ ദിവസം രാവിലെ 8.15 ന് മുൻപായി രജിസ്ട്രേഷൻ കൗണ്ടറിൽ റിപ്പോർട്ട് ചെയ്യെണ്ടതാണ്. മത്സരാർഥികൾ ആവശ്യമായ പെൻസിൽ, കളർ മറ്റ് സാമഗ്രികൾ എന്നിവ കൊണ്ടുവരേണ്ടതും ഡ്രായിംഗ് ഷീറ്റുകൾ സംഘാടകർ നൽകുന്നതുമാണ്.

ഓൺലൈൻ രജിസ്ട്രേഷനായി, പേര്, വയസ്, ക്ലാസ്, സ്കൂൾ, പങ്കെടുക്കുന്ന ഇനം എന്നീ വിവരങ്ങൾ mail@ptadistrict.org ലേക്ക് ഇമെയിൽ ചെയ്യുകയോ, +9655080 9915 എന്ന നമ്പറിലേക്ക് വാട്സ്ആപ് മെസേജ് അയക്കുകയോ ചെയ്യുക.

വിവരങ്ങൾക്ക് +9659734 1639, +9655080 9915, +9659696 8980.

റിപ്പോർട്ട്: സലിം കോട്ടയിൽ