ഡാളസിൽ നവരാത്രി ആഘോഷങ്ങൾ ഒക്ടോബർ ഒന്നു മുതൽ
Thursday, September 29, 2016 7:05 AM IST
ഡാളസ്: ഡാളസിലെ നവരാത്രി ആഘോഷങ്ങൾ ഒക്ടോബർ ഒന്നു മുതൽ ഒമ്പതു വരെ ഇർവിംഗ് മക്കാർതറിലുളള രാധാ ഗോവിന്ദ് ദമ്മിൽ നടക്കും.

തിന്മയുടെ മേൽ നന്മയുടെ ജയം ഘോഷിക്കുന്ന സ്മരണ പുതുക്കുന്നതിനാണ് ഒമ്പത് ദിവസം നീണ്ടു നിൽക്കുന്ന വിവിധ ആഘോഷ പരിപാടികൾ.

രാത്രി 7.30 മുതൽ 11 വരെ വിവിധ പൂജകൾ, കീർത്തനങ്ങൾ തുടർന്ന് ഡാൻഡിയ ഡാൻസ് എന്നീ പരിപാടികൾ ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഉത്സവങ്ങളിൽ പങ്കെടുക്കുന്നവരുടെ സൗകര്യാർഥം ലഘുഭക്ഷണ ശാലകളും വിവിധ സ്റ്റാളുകളും ക്രമീകരിച്ചിട്ടുണ്ട്.

വിവരങ്ങൾക്ക്: 469 909 1008

റിപ്പോർട്ട്: പി.പി. ചെറിയാൻ