സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിലെ തിരുനാൾ സമാപിച്ചു
Thursday, September 29, 2016 7:05 AM IST
ഡാളസ്: പരിശുദ്ധ കന്യാമറിയത്തിന്റെ നാമധേയത്തിൽ സ്‌ഥാപിതമായിരിക്കുന്ന ഡാളസിലെ മലങ്കര കത്തോലിക്കാ ദേവാലയത്തിന്റെ തിരുനാളാഘോഷവും പരിശുദ്ധ കന്യാമറിയത്തിന്റെ ജനനത്തിരുനാളും സെപ്റ്റംബർ 11ന് ആഘോഷിച്ചു

ഓഗസ്റ്റ് 28ന് കുർബാനയ്ക്കു ശേഷം ഇടവക വികാരി ഫാ. ജോസഫ് നെടുംമാൻകുഴിയിൽ പെരുന്നാളിനു തുടക്കം കുറിച്ച് കൊടിയേറ്റുകർമം നിർവഹിച്ചു. തുടർന്നു എട്ടു ദിവസങ്ങളിൽ സന്ധ്യാ പ്രാർഥനയും കുർബാനയും നൊവേനയും നടന്നു. ശുശ്രൂഷകൾക്ക് ഫാ. ഏബ്രഹാം തോമസ്, ഫാ. സിനു ജോസഫ്, ഫാ. ജോസ് ചിറപ്പുറത്ത്, ഫാ. ജോഷി ഇളമ്പാശേരി എന്നിവർ നേതൃത്വം നൽകി. എട്ടിന് വൈകുന്നേരം സമൂഹബലിയും നേർച്ച വിളമ്പും നടന്നു.

പെരുന്നാൾ സമാപനത്തോടനുബന്ധിച്ച് തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ സാമുവേൽ മാർ ഐറേനിയോസിന്റെ നേതൃത്വത്തിൽ വചന പ്രഘോഷണവും ആഘോഷമായ തിരുനാൾ കുർബാനയും നടന്നു. അന്നേ ദിവസം ആരനും ഫേബായും ആദ്യ കുർബാന സ്വീകരിച്ചു. പെരുന്നാൾ സമാപന ദിവസം മേരി മക്കൾ സന്യാസിനി സമൂഹത്തിന്റെ തിരുവനന്തപുരം പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ലില്ലി തോമസും പങ്കെടുത്തു.

തിരുനാൾ ആഘോഷങ്ങൾക്ക് മോൺ. ജോസഫ് നെടുമാൻകുഴിയിലിന്റെ നേതൃത്വത്തിൽ ട്രസ്റ്റി വർഗീസ് മാത്യു, സെക്രട്ടറി ജിം ചെറിയാൻ എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: പി.പി. ചെറിയാൻ