കാവ്യസന്ധ്യ ഉദ്ഘാടനം ചെയ്തു
Monday, September 26, 2016 4:55 AM IST
കുവൈത്ത്: കുവൈത്ത് കേരള ആർട്ട്ലവേഴ്സ് അസോസിയേഷൻ കലകുവൈറ്റ് സാഹിത്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കാവ്യസന്ധ്യ പ്രമുഖ ചരിത്രകാരൻ പി. ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.

കല സെന്റർ അബാസിയയിൽ നടന്ന കാവ്യസന്ധ്യയിൽ ശോഭ സുരേഷ്, അഷറഫ് കാളത്തോട്, ശാന്തൻ ചെട്ടുകാട്, ഗായത്രി, പൗലോസ് തെക്കേക്കര, നിരഞ്ജൻ, മോളി, രാജീവ്, കിരൺ എന്നിവർ കവിതകൾ ആലാപനം ചെയ്തു.

മുഖ്യാതിഥി പി. ഹരീന്ദ്രനാഥ് എഴുതിയ ഇന്ത്യ ഇരുളും വെളിച്ചവും എന്ന ചരിത്ര അന്വേഷണ ഗ്രന്ഥത്തിന്റെ കോപ്പി കുവൈത്തിലെ പ്രമുഖ സാഹിത്യകാരനും കലയുടെ മുതിർന്ന അംഗം സാം പൈനുമൂടിനു കൈമാറി. കല സെന്റർ ലൈബ്രറിയിലേക്ക് ഗായത്രി, നിരഞ്ജൻ, സന്തോഷ് നൂറനാട് എന്നിവർ തങ്ങളുടെ ശ്രദ്ധേയമായ കൃതികളുടെ കോപ്പികൾ മേഖല സെക്രട്ടറി മൈക്കിൾ ജോൺസന് കൈമാറി.

ചടങ്ങിൽ തോമസ് മാത്യു കടവിൽ അധ്യക്ഷത വഹിച്ചു. സാഹിത്യ വിഭാഗം സെക്രട്ടറി സജീവ് എം. ജോർജ്, സാം പൈനുംമൂട്, നിരഞ്ജൻ, സലിംരാജ് എന്നിവർ പ്രസംഗിച്ചു. കേന്ദ്ര കമ്മിറ്റി, മേഖല കമ്മിറ്റി അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ