പൊന്നോണനാളിന്റെ സ്മരണകൾ നിറച്ച് ഐഎസ്സി ഓണാഘോഷം
Sunday, September 25, 2016 1:08 AM IST
അബുദാബി: ഓണനാളുകളുടെ സ്മരണകൾ ഉണർത്തിയ ആഘോഷങ്ങളോടെ അബുദാബി ഇന്ത്യ സോഷ്യൽ സെന്ററിന്റെ പരിപാടികൾക്ക് സമാപനമായി. സിനിമ പിന്നണി ഗായകരായ സിത്താര, വിവേകാന്ദൻ, കബീർ, അജോയ്, നിഷ ഷിജിൽ എന്നിവർ നയിച്ച ഗാനമേളയും, രമേശ് പിഷാരടി, ധർമ്മജൻ, ബിനു അടിമാലി, സുബി സുരേഷ് എന്നിവർ നയിച്ച ഹാസ്യപരിപാടിയും, വനിതാ വിഭാഗം ഒരുക്കിയ തിരുവാതിരകളിയും മേളക്കൊഴുപ്പേകിയ പരിപാടിയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.

ഐഎസ്സി പ്രസിഡന്റ് തോമസ് വർഗീസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജോൺ പി വർഗീസ്, ജോജോ അംബൂക്കൻ, കെ.റ്റി.പി രമേശ് എന്നിവർ നേതൃത്വം നൽകി.

മലയാള സിനിമാസംഗീത രംഗത്ത് മൂന്ന് പതിറ്റാണ്ടുകൾ തികച്ച പ്രശസ്ത സംഗീത സംവിധായകൻ മോഹൻ സിത്താരയെ ചടങ്ങിൽ ആദരിച്ചു. 30 നു ഐഎസ്സി സംഘടിപ്പിക്കുന്ന തിരുവാതിരകളി മത്സരത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ 02 6730066 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള