കേരള ഹിന്ദൂസ് ഓഫ് സൗത്ത് ഫ്ളോറിഡ ഓണം ആഘോഷിച്ചു
Thursday, September 22, 2016 6:31 AM IST
ഫ്ളോറിഡ: സൗത്ത് ഫ്ളോറിഡയിലെ മലയാളി ഹിന്ദു സംഘടനയായ കേരള ഹിന്ദൂസ് ഓഫ് സൗത്ത് ഫ്ളോറിഡ വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു.

സൺറൈസ് വില്ലേജ് സിവിക് സെന്ററിൽ സെപ്റ്റംബർ 17ന് രാവിലെ 10ന് ആരംഭിച്ച ആഘോഷ പരിപാടികൾ പ്രസിഡന്റ് സഞ്ചു എബി ആനന്ദ് ഉദ്ഘാടനം ചെയ്തു. കെഎച്ച്എസ്എഫ് കുടുംബത്തിലെ മുതിർന്ന അംഗമായ പത്മനാഭൻ നായർ, സെക്രട്ടറി ഗോപൻനായർ, ട്രഷറർ പ്രജീബ് നായർ, കമ്മിറ്റി അംഗമായ ലീലാ നായർ എന്നിവർ മാവേലിയോടൊപ്പം ചേർന്ന് നിലവിളക്കു തെളിച്ചു. മഹാബലിയായി വേഷമിട്ട സൂരജ് ശശിധരൻ ഓണസന്ദേശം നൽകി. താലപ്പൊലിയും മുത്തുക്കുടകളുമായി മാവേലിയെ എതിരേറ്റ ഘോഷയാത്രയ്ക്ക് മോഹൻ സി. നാരായണന്റെ നേതൃത്വത്തിൽ ചെണ്ടമേളം കൊഴുപ്പേകി.

തുടർന്നു പൂക്കളവും വിഭവസമൃദ്ധമായ സദ്യയും കുട്ടികളുടേയും മുതിർന്നവരുടേയും വിവിധ കലാപരിപാടികളും ലക്ഷ്മി സൂരജിന്റെ തിരുവാതിരയും അരങ്ങേറി.

വൈസ് പ്രസിഡന്റ് സുരേഷ് നായർ, സെക്രട്ടറി ഗോപൻനായർ, ട്രഷറർ പ്രജീബ് നായർ, ജോയിന്റ് സെക്രട്ടറി സുരേഷ് പളളക്കുത്ത്, ജോയിന്റ് ട്രഷറർ ശ്രീജേഷ് ശ്രീനിവാസൻ, കമ്മിറ്റി അംഗങ്ങളായ ലീല നായർ, ലക്ഷ്മി സൂരജ്, വിനോദ് നായർ, ബിനോയി നാരായണൻ, കെ.ജി. പത്മകുമാർ, മോഹനൻ സി. നാരായണൻ, ബിനീഷ് വിശ്വംഭരൻ, ശ്രീകുമാർ ഹരിലാൽ തുടങ്ങിയവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.

<ആ>റിപ്പോർട്ട്: എബി ആനന്ദ്