കേരളൈറ്റ് അമേരിക്കൻ അസോസിയേഷൻ ഓണാഘോഷം 25–ന്: ഒരുക്കങ്ങൾ പൂർത്തിയായി
Thursday, September 22, 2016 2:25 AM IST
ഷിക്കാഗോ: കേരളൈറ്റ് അമേരിക്കൻ അസോസിയേഷന്റെ ഈവർഷത്തെ ഓണാഘോഷം സെപ്റ്റംബർ 25–നു ഞായറാഴ്ച വൈകുന്നേരം ആറു മുതൽ ബെൽവുഡിലുള്ള സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ചർച്ച് ഓഡിറ്റോറിയത്തിൽ (5000 St Charles Rd, Bellwood, IL 60104) വച്ചു നടത്തുന്നതാണ്.

ഈവർഷത്തെ ഓണാഘോഷ പരിപാടിയുടെ വിജയത്തിനായി വാലന്റീൻ മ്യൂസിക് കോണ്ടെസ്റ്റിലൂടെ പ്രശസ്തി നേടിയ യുവഗായകൻ സച്ചിൻ സബിയുടെ പ്രോഗ്രാം ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു. ഓണാഘോഷ പരിപാടികളുടെ എല്ലാ തയാറെടുപ്പുകളും പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. സച്ചിൻ ഉറുമ്പിൽ (ഓണാഘോഷ ചെയർമാൻ), ലിൻഡ മരിയ (കൾച്ചറൽ പ്രോഗ്രാം), ജോൺസി ജോസഫ് (സ്റ്റേജ്), അമിത് ചാണ്ടി (ട്രഷറർ), ദിവ്യ രാമചന്ദ്രൻ, ശ്വേതാ സാജൻ (റിസപ്ഷൻ) എന്നിവർ പ്രവർത്തിക്കുന്നു.

ചടങ്ങിലേക്ക് ഷിക്കാഗോയിലെ എല്ലാ മലയാളി സമൂഹത്തേയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം