ഡാളസ് സൗഹൃദ വേദിയുടെ ഓണാഘോഷം സെപ്റ്റംബർ 10ന്
Thursday, September 8, 2016 7:15 AM IST
ഡാളസ്: ഡാളസ് സൗഹൃദ വേദിയുടെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 10ന് (ശനി) കരോൾട്ടൺ സെന്റ് ഇഗ്നേഷ്യസ് മലങ്കര യാക്കോബായ പള്ളി ഓഡിറ്റോറിയത്തിൽ നടക്കും.

ഡോ.എം.വി. പിള്ള മുഖ്യാതിഥിയായി പങ്കെടുക്കുന്ന ആഘോഷ പരിപാടികളിൽ ഡാളസിലെ വിവിധ സംഘടനാ പ്രതിനിധികളും കലാ, സാംസ്കാരിക നേതാക്കളും പങ്കെടുക്കും. ഡാളസ് സൗഹൃദ വേദിയുടെ പ്രസിഡന്റ് എബി തോമസ് അധ്യക്ഷത വഹിക്കും. യോഗത്തിൽ ജനറൽ സെക്രട്ടറി അജയകുമാർ പ്രസംഗിക്കും.

രാവിലെ 10ന് ആരംഭിക്കുന്ന ഘോഷയാത്രയിൽ ചെണ്ട മേളങ്ങളുടെ അകമ്പടിയോടും താലപ്പൊലികളോടുംകൂടി മാവേലി മന്നനെ വരവേൽക്കും.

തുടർന്നു തിരുവാതിരകളി, ഓട്ടൻ തുള്ളൽ, ഓണപൂക്കളം, ഗാനമേള, വിവിധ നൃത്തനൃത്യങ്ങൾ, ഓണ സ്കിറ്റ്, ഓണസദ്യ എന്നിവ ഇത്തവണത്തെ ആഘോഷ പരിപാടികൾക്ക് മാറ്റു കൂട്ടും.

ആഘോഷ പരിപാടിയിലേക്കു ഏവരേയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. ആഘോഷപരിപാടികളുടെ എല്ലാ തയാറെടുപ്പുകളും പൂർത്തിയായതായി പ്രസിഡന്റ് എബി തോമസ്, വൈസ് പ്രസിഡന്റ് ബാബു ജോർജ്, ജനറൽ സെക്രട്ടറി അജയകുമാർ, പ്രോഗ്രാം കോഓർഡിനേറ്റർമാരായ സുകു വർഗീസ്,തോമസ് കോട്ടയടിയിൽ എന്നിവർ അറിയിച്ചു.

വിവരങ്ങൾക്ക്: എബി തോമസ് (പ്രസിഡന്റ്) 214 727 4684, അജയ് കുമാർ (ജനറൽ സെക്രട്ടറി) 972 9003478, സുകു വർഗീസ്, തോമസ് കോട്ടയാടിയിൽ (പ്രോഗ്രാം കോഓർഡിനേറ്റേഴ്സ്) 469 734 5639, 214 606 0924.