ചങ്ങനാശേരി–കുട്ടനാട് പിക്നിക്ക് അവിസ്മരണീയമായി
Monday, September 5, 2016 8:17 AM IST
ഷിക്കാഗോ: ചങ്ങനാശേരി– കുട്ടനാട് നിവാസികളുടേയും ഷിക്കാഗോ എസ്ബി ആൻഡ് അസംപ്ഷൻ പൂർവ വിദ്യാർഥി സംഘടനകളുടേയും മറ്റു അഭ്യുദയകാംക്ഷികളുടേയും അനുഭാവികളുടേയും സംയുക്‌ത പിക്നിക് മോർട്ടൻഗ്രോവിലുള്ള ലിൻവുഡ്സ് പാർക്കിൽ സംഘടിപ്പിച്ചു.

സെപ്റ്റംബർ മൂന്നിനു ഫോമ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ പിക്നിക്ക് ഉദ്ഘാടനം ചെയ്തു. മലയാളികളുടെ ഇത്തരം കൂട്ടായ്മകളുടെ സംഗമം മലയാളി സമൂഹത്തിന്റെ ഐക്യവും വളർച്ചയും കൂടുതൽ സജീവമായി വർധിച്ചുവരട്ടെ എന്ന് അദ്ദേഹം പറഞ്ഞു.

സണ്ണി വള്ളിക്കളം, ഷിബു അഗസ്റ്റിൻ, അപ്പച്ചൻ നെല്ലുവേലിൽ, ജോസഫ് ചാണ്ടി, അച്ചാമ്മ, ബിജി കൊല്ലാപുരം എന്നിവർ സംസാരിച്ചു. ബിജി കൊല്ലാപുരം, ഷിബു അഗസ്റ്റിൻ, സണ്ണി വള്ളിക്കളം (ജനറൽ കോർഡിനേറ്റേഴ്സ്), രാജൻ തലവടി, സാലിച്ചൻ തായങ്കരി, ഫിലിപ്പ് പവ്വത്തിൽ എന്നിവർ പിക്നിക്കിനു നേതൃത്വം നൽകി.അടുത്ത വർഷത്തെ പിക്നിക്കിന്റെ നടത്തിപ്പിനായി സ്കറിയാക്കുട്ടി തോമസിനെ കോഓർഡിനേറ്ററായി തെരഞ്ഞെടുത്തു.

<ആ>റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
<ശാഴ െൃര=/ിൃശ/2016ലെുേ5രവൃ്യ്യ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>