‘ഒരുമ’ ഓണാഘോഷം സെപ്റ്റംബർ 18–നു ബർഗർ ഫീൽഡിൽ
Friday, September 2, 2016 2:03 AM IST
ന്യൂജേഴ്സി: കേരള കൾച്ചറൽ ഫോറത്തിന്റെ ഇരുപത്തിയേഴാം വാർഷികവും കെസിഎഫ്, മഞ്ച്, നാമം എന്നീ പ്രമുഖസംഘടനകൾ ഇതാദ്യമായി ഇക്കുറി ഒന്നിച്ച് ഓണം ആഘോഷിക്കുന്നു. സെപ്റ്റംബർ 18–നു ഞായറാഴ്ച വൈകുന്നേരം നാലു മുതൽ രാത്രി ഒൻപതു വരെ ബർഗർഫീൽഡിലെ സെന്റ് ജോൺസ് കത്തോലിക്കാ ദേവാലയത്തിലെ കോൺലോൺ ഹാളിലാണ് (19 എൻ വില്യം സ്ട്രീറ്റ്) ഓണാഘോഷമൊരുക്കിയിരിക്കുന്നത്.

ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ റിവ ഗാംഗുലി ദാസ് മുഖ്യാതിഥിയായിരിക്കും. ബർഗൻ കൗണഅടി ചീഫ് എക്സിക്യൂട്ടീവ് ജയിംസ് ജെ തെഡസ്കോട്ട്, പബ്ലിക് പ്രോസിക്യൂട്ടർ ഗുർബിർസ് ഗ്രേവാൾ, കൗണ്ടി ഭരണാധികാരികൾ, സമീപ ടൗണിലെ മേയർമാർ, സാമൂഹികസാംസ്കാരിക പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.

ഓണാഘോഷദിവസം വാദ്യമേളങ്ങളോടെയും താലപ്പൊലിയോടെയും മാവേലിയേയും അതിഥികളേയും വരവേൽക്കും. തിരുവാതരികളി, വിവിധതരം നൃത്തനൃത്യങ്ങൾ, ഗാനമേള, കോമഡിഷോ തുടങ്ങിയവ അരങ്ങേറും. തുടർന്ന് വിവിധ കലാപരിപാടികൾ അവതരിപ്പിക്കും.

കേരള കൾച്ചറൽ ഫോറത്തിന്റെ ഇരുപത്തിയേഴാം വാർഷികത്തോടനുബന്ധിച്ച് വൈകുന്നേരം അഞ്ചിന് പൊതുസമ്മേളനം കോൺസുലേറ്റ് ജനറൽ മുഖ്യാതിഥിയായിരിക്കും. ബർഗൻ കൗണ്ടി ചീഫും പബ്ലിക് പ്രോസിക്യൂട്ടറുമായ ഗുർബീർ എസ്. ഗ്രേവാളും മറ്റു പ്രമുഖരും സന്ദേശം നല്കും.

രാഷ്ര്‌ടീയ, ജാതി, മതചിന്തകൾക്ക് അതീതമായി നടത്തപ്പെടുന്ന കേരളത്തിന്റെ ദേശീയ ഉത്സവം വൻ ആഘോഷമാക്കാനായി വിപുലമായ കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ട്. മലയാളമണ്ണിന്റെ മണവും രുചിയും നിറയുന്ന ആഘോഷപരിപാടികളിൽ വിഭവസമൃദ്ധമായ ഓണസദ്യയുണ്ടായിരിക്കും.

<യ> റിപ്പോർട്ട്: ടി. എസ്. ചാക്കോ