ശനിയാഴ്ച സാഹിത്യ സല്ലാപം ‘കൊച്ചേച്ചിയോടൊപ്പം’
Friday, September 2, 2016 1:59 AM IST
ഡാളസ്: സെപ്റ്റംബർ മൂന്നാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന നൂറ്റിയാറാമതു അമേരിക്കൻ മലയാളി സാഹിത്യ സല്ലാപം ’കൊച്ചേച്ചിയോടൊപ്പം’ എന്ന പേരിലായിരിക്കും നടത്തുക. എഴുത്തുകാരിയും സാമൂഹിക സാംസ്കാരിക രംഗത്തെ ഉന്നത വ്യക്‌തിത്വവുമായ ’കൊച്ചേച്ചി’ എന്നറിയപ്പെടുന്ന ത്രേസ്യാമ്മ തോമസ് നാടാവള്ളിയിലിനെ തദവസരത്തിൽ ആദരിക്കുന്നതാണ്. ഈ സല്ലാപത്തിൽ പങ്കെടുക്കുവാനും കൊച്ചേച്ചിയോടൊപ്പം തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുവാനും താത്പര്യമുള്ളവരെ സാഹിത്യ സല്ലാപത്തിലെയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

2016 ഓഗസ്റ്റ് പതിനാലാം തീയതി ഞായറാഴ്ച സംഘടിപ്പിച്ച നൂറ്റിയഞ്ചാമത് അമേരിക്കൻ മലയാളി സാഹിത്യ സല്ലാപം ’മാത്യു നെല്ലിക്കുന്നിനോടൊപ്പം’ ആയിരുന്നു. അമേരിക്കൻ മലയാളിയും ടെക്സാസിലെ ഹൂസ്റ്റണിൽ സ്‌ഥിര താമസക്കാരനും പ്രശസ്ത എഴുത്തുകാരനുമായ മാത്യു നെല്ലിക്കുന്നിലിനെ ആദരിക്കുവാനും വ്യക്‌തി ബന്ധങ്ങൾ അയവിറക്കുവാനും മലയാള ഭാഷയ്ക്കും സാഹിത്യത്തിനുമുള്ള അദ്ദേഹത്തിന്റെ സംഭാവനകളെ വിലയിരുത്തുവാനും ഈ അവസരം ഉപയോഗിച്ചു.

മനോഹർ തോമസ്, ജോൺ മാത്യു, അറ്റോർണി മാത്യു വൈരമൺ, ബിനോയ് സെബാസ്റ്റ്യൻ, ജോസഫ് പൊന്നോലി, ജോൺ ആറ്റുമാലിൽ, ജോസഫ് തച്ചാറാ ഹൂസ്റ്റൺ, ഡോ: എൻ. പി. ഷീല, ഏ. സി. ജോർജ്‌ജ്, ത്രേസ്യാമ്മ തോമസ് നാടാവള്ളിൽ, യു. എ. നസീർ, അബ്ദുൾ പുന്നയൂർക്കുളം, മോൻസി കൊടുമൺ, ജോർജ്‌ജ് വർഗീസ്, ജേക്കബ് തോമസ്, വർഗീസ് എബ്രഹാം, മാത്യു സ്റ്റീഫൻ, പി. വി. ചെറിയാൻ, സി. ആൻഡ്രൂസ്, ജയിൻ മുണ്ടയ്ക്കൽ എന്നിവർ സല്ലാപത്തിൽ സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു.

സാഹിത്യ സല്ലാപത്തിൽ പങ്കെടുക്കുവാൻ അന്നേദിവസം രാവിലെ പത്തു മുതൽ പന്ത്രണ്ട് വരെ (ഈസ്റ്റേൺ സമയം) നിങ്ങളുടെ ടെലിഫോണിൽ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോൺ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ്. 18572320476 കോഡ് 365923

ടെലിഫോൺ ചർച്ചയിൽ പങ്കെടുക്കുന്ന എല്ലാവർക്കും ചോദ്യങ്ങൾ ചോദിക്കാൻ അവസരം ഉണ്ടായിരിക്കും. ഷമശി*ാൗിറമരസമഹ.രീാ , ശിലേൃിമശേീിമഹാമഹമ്യമഹമാ*ഴാമശഹ.രീാ എന്ന ഇമെയിൽ വിലാസങ്ങളിൽ ചർച്ചയിൽ അവതരിപ്പിക്കാൻ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുൻകൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 8133893395 / 4696203269

<യ> റിപ്പോർട്ട്: ജയിൻ മുണ്ടയ്ക്കൽ