തീർഥാടക യുവജന സംഗമം സെപ്റ്റംബർ രണ്ടിന്
Thursday, September 1, 2016 5:53 AM IST
റാസ് അൽ ഖൈമ: ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്‌ഥാനം യുഎഇ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റാസ് അൽ ഖൈമ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിലെ പെരുന്നാളിനോടനുബന്ധിച്ചു തീർഥാടക യുവജന സംഗമം നടത്തുന്നു.

സെപ്റ്റംബർ രണ്ടിനു (വെളളി) രാവിലെ യുഎഇയിലെ വിവിധ ദേവാലയങ്ങളിൽ നിന്നു എത്തിച്ചേരുന്ന തീർഥാടകരെ റാസ് അൽ ഖൈമ ദേവാലയാങ്കണത്തിൽ സ്വീകരിക്കും. ഉച്ചയ്ക്കുശേഷം നടക്കുന്ന യുവജന സംഗമത്തിൽ ‘ആധുനിക തലമുറയും സോഷ്യൽ മീഡിയയും’ എന്ന വിഷയത്തിൽ ഫാ. അരുൾ മുത്തു ക്ലാസ് നയിക്കും. തുടർന്നു ‘മൗനത്തിന്റെ സൗന്ദര്യം’ എന്ന വിഷയത്തിൽ യുവജന പ്രസ്‌ഥാനം കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ. ഫിലിപ്പ് തരകൻ ക്ലാസ് നയിക്കും. വിവിധ ദേവാലയങ്ങളിൽ നിന്നുള്ള യുവജനങ്ങൾ സംഗമത്തിൽ പങ്കെടുക്കുമെന്നു സോണൽ പ്രസിഡന്റ് ഫാ. ഷാജൻ വർഗീസ്, സോണൽ സെക്രട്ടറി ഷിജു ജോയി എന്നിവർ അറിയിച്ചു.

<ആ>റിപ്പോർട്ട്: അനിൽ സി. ഇടിക്കുള