ഫോമാ ഷിക്കാഗോ വൈസ് പ്രസിഡന്റ് ബിജി ഇടാട്ടിനെ അനുമോദിച്ചു
Wednesday, August 31, 2016 2:16 AM IST
ഷിക്കാഗോ: മയാമിയിലെ ഡ്യുവൽ ബീച്ച് റിസോർട്ടിൽ നടന്ന ഫോമയുടെ അഞ്ചാമത് അന്താരാഷ്ട്ര കൺവൻഷനിൽ, 2016– 18 വർഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പിൽ ഷിക്കാഗോ റീജണൽ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബിജി ഫിലിപ്പ് ഇടാട്ടിന് ഓഗസ്റ്റ് 28–നു ഞായറാഴ്ച വൈകിട്ട് കൂടിയ വിജയാഘോഷ പരിപാടിയിൽ അനുമോദിച്ചു.

യോഗത്തിൽ ഫോമയുടെ നിയുക്‌ത പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, നാഷണൽ കമ്മിറ്റി മെമ്പർ പീറ്റർ കുളങ്ങര, മുൻ ഫോമ നാഷണൽ വൈസ് പ്രസിഡന്റ് സ്റ്റാൻലി കളരിക്കമുറി, ഫോമ മുൻ നാഷണൽ കമ്മിറ്റി മെമ്പർ ഡോ. സാൽബി പോൾ ചേന്നോത്ത് , ജോർജ് മാത്യു (ബാബു), ബിജു ഫിലിപ്പ്, ജോൺ പാട്ടപ്പതി, ടോമി അംബേനാട്ട്, ബിജി സി. മാണി, ഹെറാൾഡ് ഫിഗുരേദോ, ജോസ് ആന്റണി പുത്തൻവീട്ടിൽ, സിനു പാലയ്ക്കത്തടം, രാജു നെടിയകാലായിൽ, ഷാജി എടാട്ട്, ജീൻ പുത്തൻപുരയ്ക്കൽ, ബിജു തോമസ്, സച്ചിൻ സാജൻ, സാജൻ ഉറുമ്പിൽ, വർക്കി സാമുവേൽ, സജി വെള്ളറയ്ക്കൽ, തോമസ് വിരുത്തിക്കുളങ്ങര എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം