ഡോ. ജോൺ ആർട്സ് ലിംക ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടം നേടി
Tuesday, August 30, 2016 7:11 AM IST
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ചിത്രകാരൻ ജോൺ ആർട്സ് കലാഭവൻ ലിംക ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടം നേടി. ലോകത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 576 പ്രമുഖ വ്യക്‌തികളുടെ കാരിക്കേച്ചറുകൾ വാട്ടർ മീഡിയയിൽ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(100ഃ70) വരച്ച് അവർക്ക് വിവിധ വേദികളിൽ സമ്മാനിച്ചത് പരിഗണിച്ചാണ് തൈകൾ കളത്തിൽ ജോൺ എന്ന ജോർണാർട്സ് ലിംക ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടം നേടിയത്.

നേരത്തേ ഇന്ത്യ ബുക് ഓഫ് റിക്കാർഡ്സിലും ഏഷ്യ ബുക് ഓഫ് റിക്കാർഡിലും അസിസ്റ്റഡ് വേൾഡ് റിക്കാർഡിലും യൂണിക്ക് വേൾഡ് റിക്കാർഡിലും അദ്ദേഹം സ്‌ഥാനം പിടിച്ചിട്ടുണ്ട്.

ലോകത്തിലെ കാരിക്കേച്ചർ ആർട്ടിസ്റ്റുമാരുടെ സംഘടനയായ ഇന്റർനാഷണൽ സൊസൈറ്റി ഓഫ് കാരിക്കേച്ചർ ആർട്ടിസ്റ്റിൽ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(കടഇഅ) ഗോൾഡ് മെമ്പർഷിപ്പ് നേടിയിട്ടുള്ള ജോൺ ആർട്സ് അമേരിക്കയിലെ വേൾഡ് റിക്കാർഡ് യൂണിവേഴ്സിറ്റിയുടെ ഹോണററി ഡോക്ടറേറ്റ് നേടിയ ആദ്യത്തെ ഏഷ്യാക്കാരനാണ്. കൊച്ചിൻ കലാഭവനിലൂടെയാണ് അദ്ദേഹം കലാജീവിതം ആരംഭിച്ചത്. സത്യദീപം മാസികയിൽ ഇല്ലസ്ട്രേഷൻ ആർട്ടിസ്റ്റായും കൊച്ചിൻ ഷിപ്പ് യാർഡിൽ ഡ്രോയിംഗ് അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കുവൈത്ത് കൊട്ടാര ചിത്രകാരനായും വിദ്യാഭ്യാസ മന്ത്രാലയത്തിൽ ചിത്രകലാ അധ്യാപകനായും ജോലി ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 വർഷമായി കുവൈത്തിലെ അബാസിയായിൽ ചിത്രകലാ പരിശീലന കേന്ദ്രം നടത്തുന്ന ജോൺ ആർട്സിന്റെ കീഴിൽ പതിനായിരത്തോളം പേർ വരയുടെ ആദ്യപാഠങ്ങൾ അഭ്യസിച്ചു കഴിഞ്ഞു.

ഭാര്യ: ഫർവാനിയ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് മോളി. ബിരുദ വിദ്യാർഥിയായ ജോമോൻ, അബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി ജോമിൻ എന്നിവർ മക്കളാണ്.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ