കുവൈത്ത് മഹാഇടവക ആദ്യഫലപ്പെരുന്നാൾ 2016: കൂപ്പൺ പ്രകാശനം നിർവഹിച്ചു
Sunday, August 21, 2016 3:28 AM IST
കുവൈത്ത്: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവകയുടെ ആദ്യഫലപ്പെരുന്നാൾ 2016–ന്റെ റാഫിൾ കൂപ്പണിന്റെ പ്രകാശനകർമ്മം, കൂപ്പൺ കൺവീനർ എബ്രഹാം സി. മാലേത്തിൽ നിന്നും ഏറ്റുവാങ്ങി ഇടവക വികാരി റവ. ഫാ. രാജു തോമസ് നിർവഹിച്ചു. തുടർന്ന് പ്രസ്തുത കൂപ്പണിന്റെ ആദ്യവിൽപ്പന, മുതിർന്ന ഇടവകാംഗം ജോസ് ഡാനിയേലിനു നൽകികൊണ്ട്, സഹവികാരി റവ. ഫാ. റെജി സി. വർഗീസ് നിർവ്വഹിച്ചു.

ആദ്യഫലപ്പെരുന്നാളിനുവേണ്ടി സംഘടിപ്പിച്ച കൂപ്പൺ ഡിസൈൻ മത്സരത്തിൽ ഇടവകാംഗമായ അനു വർഗീസ് ഡിസൈൻ ചെയ്ത കൂപ്പൺ 2016ലെ മികച്ച കൂപ്പണായി തെരഞ്ഞെടുക്കപ്പെട്ടു.

ഓഗസ്റ്റ് 19–നു വെള്ളിയാഴ്ച നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ വിശുദ്ധ കുർബ്ബാനയ്ക്കു ശേഷം നടന്ന ചടങ്ങിൽ ഇടവക ട്രഷറാർ തോമസ് കുരുവിള, സെക്രട്ടറി ജിജി ജോൺ, ആദ്യഫല പെരുന്നാൾ ജനറൽ കൺവീനർ ജോൺ ജോർജ്‌ജ്, ജോയിന്റ് കൺവീനർ അജീഷ് തോമസ്, ഫിനാൻസ് കൺവീനർ സാബു ഏലിയാസ്, സ്പോൺസർഷിപ്പ് കൺവീനർ കുര്യൻ വർഗ്ഗീസ് എന്നിവർ സന്നിഹിതരായിരുന്നു.

ഒക്ടോബർ 28നു ഹവല്ലി അൽജീൽ അൽജദീദ് അറബിക് സ്കൂളിൽ വെച്ചു രാവിലെ എട്ടു മുതൽ വൈകിട്ട് 6.30 വരെ നടക്കുന്ന പെരുന്നാളാഘോഷങ്ങൾക്ക് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. സഖറിയാ മാർ തെയോഫിലോസ് മെത്രാപ്പോലീത്താ മുഖ്യാതിഥിയായിരിക്കും. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനു വേണ്ടിയുള്ള ഒരുക്കങ്ങൾ നടന്നുവരികയാണെന്ന് സംഘാടക സമിതി പത്രക്കുറിപ്പിൽ അറിയിച്ചു.

<യ> റിപ്പോർട്ട്: സലിം കോട്ടയിൽ

<ശാഴ െൃര=/ിൃശ/ിൃശബ2016മൗഴ21ിമ11.ഷുഴ മഹശഴി=ഹലളേ>