മദ്റസത്തുൽ ഫുർഖാനിലേക്ക് അഡ്മിഷൻ ആരംഭിച്ചു
Sunday, August 14, 2016 2:40 AM IST
ദുബായി: മതകാര്യ വകുപ്പിന്റെ അംഗീകാരത്തോടെ ദുബായി ഹംരിയ്യയിൽ പ്രവൃത്തിക്കുന്ന മദ്റസത്തുൽ ഫുർഖാനിൽ 2016– 17 അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.

സിഐഇആർ (കൗൺസിൽ ഫോർ ഇസ്ലാമിക് എഡ്യൂക്കേഷൻ ആൻഡ് റിസേർച്ച്) സിലബസ് പ്രകാരം ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിലേക്കാണ് പ്രവേശനം. അറബിക്, മലയാളം ഭാഷകളിൽ പ്രത്യേക പരിശീലനം നൽകുന്ന മദ്റസയിൽ ക്ലാസുകൾ സെപ്റ്റംബർ മൂന്നിനു ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 050 7647063, 050 2427870, 050 4242367

<യ> റിപ്പോർട്ട്: യൂസുഫ് താനാളൂർ