ഡാളസ്: നൂറ്റിയഞ്ചാമത് അമേരിക്കൻ മലയാളി സാഹിത്യ സല്ലാപം ഓഗസ്റ്റ് 14നു (ഞായർ) ‘നെല്ലിക്കുന്നിനോടൊപ്പം ഒരു സന്ധ്യ’ എന്ന പേരിൽ നടത്തുന്നു. സുപ്രസിദ്ധ അമേരിക്കൻ മലയാളിയും എഴുത്തുകാരനും സാമൂഹിക സാംസ്കാരിക രംഗത്തെ ഉന്നത വ്യക്തിത്വവുമായ മാത്യു നെല്ലിക്കുന്നിലിനെ ചടങ്ങിൽ ആദരിക്കും. സല്ലാപത്തിൽ പങ്കെടുക്കുവാനും നെല്ലിക്കുന്നിനോടൊപ്പം അഭിപ്രായങ്ങൾ പങ്കുവയ്ക്കുവാനും താത്പര്യമുള്ള ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
ജൂലൈ 10നു സംഘടിപ്പിച്ച നൂറ്റിനാലാമത് അമേരിക്കൻ മലയാളി സാഹിത്യ സല്ലാപം തമ്പി ആന്റണിയോടൊപ്പം ആയിരുന്നു. അമേരിക്കൻ മലയാളിയും കലിഫോർണിയയിൽ സ്ഥിര താമസക്കാരനും നടനും സിനിമാ നിർമാതാവും കവിയും പ്രശസ്ത എഴുത്തുകാരനുമായ തമ്പി ആന്റണിയെ ആദരിക്കുവാനും വ്യക്തി ബന്ധങ്ങൾ അയവിറക്കുവാനും മലയാള ഭാഷയ്ക്കും സിനിമയ്ക്കും സാഹിത്യത്തിനുമുള്ള അദ്ദേഹത്തിന്റെ സംഭാവനകളെ വിലയിരുത്തുവാനും ഈ അവസരം ഉപയോഗിച്ചു.
ഡോ. എൻ.പി. ഷീല, പ്രേമ തെക്കേക്ക്, റിനി മമ്പലം, ഡോ. ജോസഫ് ഇ. തോമസ്, മൈക്ക് മത്തായി, മാത്യു നെല്ലിക്കുന്ന്, എ.സി. ജോർജ്, ത്രേസ്യാമ്മ തോമസ് നാടാവള്ളിൽ, യു.എ. നസീർ, അബ്ദുൾ പുന്നയൂർക്കുളം, ആൻ ന്യൂയോർക്ക്, മോൻസി കൊടുമൺ, അലക്സ് മേപ്പിൾട്ടൻ, ജോർജ് വർഗീസ്, ജേക്കബ് തോമസ്, വർഗീസ് ഏബ്രഹാം സരസോട്ട, മാത്യു സ്റ്റീഫൻ, പി.വി. ചെറിയാൻ, സജി കരിമ്പന്നൂർ, സി. ആൻഡ്രൂസ്, ജയിൻ മുണ്ടയ്ക്കൽ എന്നിവർ സല്ലാപത്തിൽ പങ്കെടുത്തു.
സാഹിത്യ സല്ലാപത്തിൽ പങ്കെടുക്കുവാൻ അന്നേദിവസം വൈകുന്നേരം എട്ടു മുതൽ പത്തു വരെ (ഈസ്റ്റേൺ സമയം) നിങ്ങളുടെ ടെലിഫോണിൽ നിന്നും 18572320476 കോഡ് 365923 ടെലിഫോൺ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ്.
ടെലിഫോൺ ചർച്ചയിൽ പങ്കെടുക്കുന്ന എല്ലാവർക്കും ചോദ്യങ്ങൾ ചോദിക്കാൻ അവസരം ഉണ്ടായിരിക്കും. <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഷമശി*ാൗിറമരസമഹ.രീാ, ശിലേൃിമശേീിമഹാമഹമ്യമഹമാ*ഴാമശഹ.രീാളീിേ> എന്ന ഇമെയിൽ വിലാസങ്ങളിൽ ചർച്ചയിൽ അവതരിപ്പിക്കാൻ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുൻകൂറായി അയച്ചു കൊടുക്കാവുന്നതാണ്.
വിവരങ്ങൾക്ക്: <ളീിേ ളമരല=്ലൃറമിമ ശ്വെല=2>8133893395, 4696203269 ഖീശി ൗെ ീി എമരലയീീസ വേേുെ://ംംം.ളമരലയീീസ.രീാ/ഴൃീൗുെ/142270399269590ളീിേ>