ഇന്ത്യൻ വംശജക്കു പരാജയം
Thursday, August 11, 2016 7:33 AM IST
വെർമോണ്ട്: വെർമോണ്ട് സംസ്‌ഥാനത്തെ ലഫ്റ്റനന്റ് ഗവർണർ സ്‌ഥാനത്തേയ്ക്കു ഡമോക്രാറ്റിക് സ്‌ഥാനാർഥിയായി മത്സരിച്ച ഇന്ത്യൻ വംശജ കേഷാ റാമിനു പരാജയം.

ഓഗസ്റ്റ് ഒമ്പതിനു നടന്ന പ്രൈമറിയിൽ മുപ്പതുകാരിയായ കേഷക്ക്, പോൾ ചെയ്ത വോട്ടുകളുടെ 17.42 ശതമാനം (11720) നേടി മൂന്നാം സ്‌ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

സംസ്‌ഥാന പ്രതിനിധിസഭയിൽ നാലുതവണ ഈ രണ്ടു വർഷം വീതം അംഗമായിരുന്നു കേഷ. ഇത്തവണ ലഫ്. ഗവർണർ സ്‌ഥാനത്തേയ്ക്കു മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു.

ഒന്നാം സ്‌ഥാനത്തെത്തിയ ഡേവിഡ് സൂക്കർമാൻ 44.53 ശതമാനം വോട്ടുകൾ നേടിയാണ് വിജയമുറപ്പിച്ചത്.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ