യുഎഇ കോൺസൽ ജനറൽ പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി
Thursday, August 11, 2016 7:30 AM IST
അബുദാബി: തിരുവന്തപുരത്തു പ്രവർത്തനം ആരംഭിക്കുന്ന പുതിയ യുഎഇ കോൺസുലേറ്റിൽ കോൺസൽ ജനറലായി ചുമതലയേറ്റ ജമാൽ ഹുസൈൻ അൽ സാബി മുഖ്യമന്ത്രി പിണറായി വിജയനെക്കണ്ട് ഭാവി പ്രവർത്തനങ്ങളെക്കുറിച്ചു ചർച്ച നടത്തി.

പുതിയ കോൺസുലേറ്റ് ആരംഭിക്കുന്നതോടെ ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളിൽ നിന്നും യുഎഇയിലേക്കു വരുന്നവർക്ക് ആവശ്യമായ വീസ നടപടിക്രമങ്ങൾ, രേഖകളുടെ സാക്ഷ്യപ്പെടുത്തൽ തുടങ്ങിയ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ കഴിയും.

യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാന്റെ ഇന്ത്യാ സന്ദർശന വേളയിലാണ് കോൺസുലേറ്റ് ആരംഭിക്കുന്നതിനുള്ള ചർച്ചകൾക്കു തുടക്കം കുറിച്ചത്. തിരുവനന്തപുരത്തു കോൺസുലേറ്റ് സ്‌ഥാപി ക്കാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ കഴിഞ്ഞ വർഷം ജൂണിലാണ് അനുമതി നൽകിയത്.

<ആ>റിപ്പോർട്ട്: അനിൽ സി. ഇടിക്കുള