ഗോപിനാഥകുറുപ്പ് എൻഎസ്എസ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റ് സ്‌ഥാനാർഥി
Wednesday, August 3, 2016 8:27 AM IST
ന്യൂയോർക്ക്: അമേരിക്കയിലും കാനഡയിലുമുള്ള ഏഴു നായർ സംഘടനകളെ ഒരുമിച്ചുകൂട്ടി ന്യൂയോർക്കിൽ ആരംഭിച്ച എൻഎസ്എസ് ഓഫ് നോർത്ത് അമേരിക്കയുടെ മൂന്നാമത് ദ്വൈവാർഷിക കൺവൻഷൻ ഹൂസ്റ്റണിൽ ഓഗസ്റ്റ് 12, 13, 14 തീയതികളിൽ നടത്തുന്നു. ഇതിന്റെ ഭാഗമായി നടക്കുന്ന തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്‌ഥാനാർഥിയായി ഗോപിനാഥക്കുറുപ്പ് മത്സരിക്കുന്നു.

ന്യൂയോർക്കിലുള്ള നായർ ബനവലന്റ് അസോസിയേഷന്റെ ചെയർമാനായി പ്രവർത്തിക്കുന്ന ഗോപിനാഥക്കുറുപ്പിന് വിവിധ സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചു.

കഴിഞ്ഞ രണ്ട് ദശാബ്ദത്തിലേറെയായി അമേരിക്കയിൽ സാംസ്കാരിക സാമൂഹിക, സാമുദായിക മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്ന കുറുപ്പിന്റെ നേതൃത്വത്തിൽ എൻഎസ്എസ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രവർത്തനം ഊർജിതപ്പെടുത്തുവാനും വിജയകരമായ നായർ സംഗമം 2018ൽ ന്യൂയോർക്കിൽ നടത്തുവാനും കഴിയുമെന്നും വിവിധ സംഘടനാ പ്രവർത്തകർ അഭിപ്രായപ്പെട്ടു.

ഇന്തോ– അമേരിക്കൻ ലയൺസ് ക്ലബ് പ്രസിഡന്റ്, ഹഡ്സൻവാലി മലയാളിഅസോസിയേഷൻ പ്രസിഡന്റ്, നായർ ബനവലന്റ് അസോസിയേഷൻ പ്രസിഡന്റ്, അയപ്പ സേവാസംഘം ന്യൂയോർക്കിന്റെ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ഗോപിനാഥക്കുറുപ്പ് ഇപ്പോൾ മലയാളി അസോസിയേഷൻ ഓഫ് റോക്ലാൻഡ് കൗണ്ടിയുടെ പ്രസിഡന്റാണ്.

<ആ>റിപ്പോർട്ട്: ജോസ് കാടാപ്പുറം