ഹഡ്സൺവാലി മലയാളി അസോസിയേഷന്റെ കുടുംബസംഗമവും ഹൈസ്കൂൾ ഗ്രാജ്വേറ്റ്സ് അനുമോദനവും
Wednesday, August 3, 2016 2:37 AM IST
ന്യൂയോർക്ക്: ഹഡ്സൺവാലി മലയാളി അസോസിയേഷന്റെ കുടുംബ സംഗമവും ഹൈസ്കൂൾ ഗ്രാജ്വേറ്റുകളെ അനുമോദിക്കുന്ന ചടങ്ങും ഓഗസ്റ്റ് ഏഴിനു ഞായറാഴ്ച്ച വൈകിട്ട് ആറു മുതൽ ഓറഞ്ച്ബർഗ് സിത്താർ പാലസ്സിൽ <ളീിേ ളമരല=്ലൃറമിമ ശ്വെല=2> (38 ഛൃമിഴലേീംി ടവീുുശിഴ ഇലിലേൃ, ഛൃമിഴലയൗൃഴ, ചഥ 10962) നടത്തുന്നതാണ്. ഈ വർഷം ഹൈസ്കൂളിൽ നിന്നു വിജയിച്ച റോക്ക്ലാൻഡിൽ നിന്നുള്ള എല്ലാ മലയാളി വിദ്യാർത്ഥികളെയും അനുമോദിക്കുന്നതാണെന്ന് അസോസിയേഷൻ പ്രസിഡന്റ് അലക്സാണ്ടർ പൊടിമണ്ണിൽ അറിയിച്ചു. സൺഷൈൻ ഹോം കെയർ ഗ്രൂപ്പ് സിഇഒ ഡോ. ഫ്രാൻസിസ് ക്ലമന്റ് മുഖ്യാതിഥിയായിരിക്കും. ഗസ്റ്റ് സ്പീക്കറായി ഗോഹെൽത്ത് അർജന്റ് കെയർ ഗ്രൂപ്പ് അഡ്മിനിസ്ട്രേറ്റീവ് ഫിസിഷ്യൻ അസിസ്റ്റന്റ് ഗ്രേഷ്യസ് ജോൺ പങ്കെടുക്കും.

അസോസിയേഷൻ നൽകുന്ന സർട്ടിഫിക്കറ്റ് കൂടാതെ റോക്ക്ലാന്റ് കൗണ്ടി നൽകുന്ന സർട്ടിഫിക്കറ്റും ഗ്രാജ്വേറ്റ്സിന് നൽകുന്നതാണെന്ന് സെക്രട്ടറി അജിൻ ആന്റണി അറിയിച്ചു.

വിഭവസമൃദ്ധമായ ഡിന്നറും വിവിധ കലാപരിപാടികളോടെയും അസോസിയേഷൻ സംഘടിപ്പിക്കുന്ന ഈ അനുമോദനച്ചടങ്ങ് വിജയിപ്പിക്കുവാൻ അലക്സ് എബ്രഹാമും ഇന്നസെന്റ് ഉലഹന്നാനും കോർഡിനേറ്റർമാരായുള്ള കമ്മിറ്റിയിൽ കുരിയാക്കോസ് തര്യൻ, മത്തായി ദാസ്, ജോസഫ് കുരിയപ്പുറം, തോമസ് ഏലിയാസ്, അഞ്ജലി വെട്ടം, ആൻഡ്രൂ ഊലൂട്ട്, ഏബൽ എബ്രഹാം, അഷിത അലക്സ് എന്നിവരടങ്ങുന്ന ടീം പ്രവർത്തിക്കുന്നു.

<യ> റിപ്പോർട്ട്: ജയപ്രകാശ് നായർ