സോമരാജനു ‘തണൽ പെരുമ്പുഴ വാട്സ്ആപ്’ കൂട്ടായ്മയുടെ സഹായം
Tuesday, August 2, 2016 6:31 AM IST
മനാമ: കിഡ്നി സംബന്ധമായ രോഗത്താൽ വലയുന്ന കൊല്ലം കുണ്ടറ പെരുമ്പുഴ പുനുക്കന്നൂർ പതിനേഴാം വാർഡ് പറങ്ങിമാംവിള വീട്ടിൽ സോമരാജനു ചികിത്സക്കുവേണ്ടി ‘തണൽ പെരുമ്പുഴ’ വാട്സ്ആപ് കൂട്ടായ്മ സമാഹരിച്ച ധനസഹായം ഇളംബള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹൻ, സോമരാജന്റെ വീട്ടിലെത്തി കൈമാറി.

പതിനേഴാം വാർഡ് മെംബർ ശ്രീജ, വേണു ബ്ലഡ് ഡോണേഷൻ ചെയർമാൻ വേണുകുമാർ, പെരുമ്പുഴ വാട്സ്ആപ് ഗ്രൂപ്പ് കോ–ഓർഡിനേറ്റർമാരായ ധനേഷ്, ഷിജു, ഷിബു എന്നിവർ സന്നിഹിതരായിരുന്നു.

പെരുമ്പുഴയിലെ നിവാസികളും പ്രവാസികളും ഉൾപെടുന്ന ‘തണൽ പെരുമ്പുഴ’ വാട്സ്ആപ് കൂട്ടായ്മയുടെ പ്രഥമ ജീവകാരുണ്യ പ്രവർത്തനമായിരുന്നിത്. സോമരാജനു ചികിത്സക്കായി ഇനിയും ഒരു വലിയ തുക ആവശ്യമുണ്ട് അദ്ദേഹത്തെ സഹായിക്കാൻ സുമനസുകൾക്ക് 9995685371 എന്ന നമ്പരിൽ ബന്ധപ്പെടുക.