വാർഷിക അവധി: പുതിയ നിയമം ഇറക്കിയിട്ടില്ലെന്നു യുഎഇ
Tuesday, August 2, 2016 3:25 AM IST
ദുബായ്: വാർഷിക അവധിയെ സംബന്ധിച്ചു പുതിയ നിയമം പുറപ്പെടുവിച്ചെന്ന വാർത്തകൾ യുഎഇ മാനവവിഭവശേഷി മന്ത്രാലയം നിഷേധിച്ചു. ഇതു സംബന്ധിച്ചു സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോസ്റ്റുകൾ വ്യാജമാണെന്നും മന്ത്രാലയം സ്‌ഥിരീകരിച്ചു. ഇത്തരത്തിലുള്ള ഒരു പോസ്റ്റിന് ഫേസ്ബുക്കിൽ 2,500 ഷെയറുകളാണ് ലഭിച്ചത്. ശരിയായ വിവരങ്ങൾക്ക് മന്ത്രാലയത്തിന്റെ ഓഫീസുകളോ ഔദ്യോഗിക വെബ്സൈറ്റോ സന്ദർശിക്കണമെന്നും അധികൃതർ അറിയിച്ചു.