Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
‘സ്വപ്നം പോലെ ഒരു വിപ്ലവരാവ്’
Monday, July 18, 2016 6:15 AM IST
എല്ലാം ഒരു സ്വപ്നം പോലെ ഒരു രാത്രികൊണ്ട് അവസാനിച്ചെങ്കിലും ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവങ്ങളാണ് കഴിഞ്ഞ ദിവസം തുർക്കിയിൽ നടന്ന പട്ടാള അട്ടിമറി ശ്രമങ്ങളെത്തുടർന്നുണ്ടായ അനിഷ്ടസംഭവങ്ങൾക്കു ദൃക്സാക്ഷികളായ ഞങ്ങൾക്കുണ്ടായത്.
സൗദി അറേബ്യയിലെ പ്രമുഖ ട്രാവൽ കമ്പനിയായ ഐടിഎൽ വേൾഡ് ഈദിൽ ഫിത്വർ അവധിസമയത്ത് സംഘടിപ്പിച്ച വിനോദയാത്രയിലെ അംഗങ്ങൾ തുർക്കിയിലെ ഇസ്താംബൂൾ അത്താതുർക്ക് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങി അല്‍പസമയത്തിനകമാണ് എയർപോർട്ടും പ്രമുഖ സർക്കാർ സ്ഥാപനങ്ങളും പിടിച്ചെടുത്തുകൊണ്ട് വിമത സൈനികരുടെ നേതൃത്വത്തിൽ തുർക്കിയിൽ പട്ടാള അട്ടിമറിശ്രമം നടന്നത്.
വിമാനത്താവളത്തിൽനിന്നു നഗരമധ്യത്തിലെ ഹോട്ടലിലെത്തി സംഘാഗംങ്ങൾ വിവിധ ഗ്രൂപ്പുകളായി നഗരം കാണാനിറങ്ങി അല്പം കഴിഞ്ഞാണു തുർക്കിയിലെ ഏറ്റവും വലിയ നഗരമായ ഇസ്താംബൂൾ സൈനികരുടെ പിടിയിലമരുന്നത്. റോഡുകളെല്ലാം സൈനികരുടെ നിയന്ത്രണത്തിലമരാൻ അധികം സമയമെടുത്തില്ല. യന്ത്രത്തോക്കുകളുമായി റോഡുകളിലിറങ്ങിയ പട്ടാളം സാധാരണക്കാരോട് ഉടനെ വീടുകളിലേക്കു മടങ്ങാൻ ആവശ്യപ്പെട്ടു. ഇസ്താംബൂളിലെ പ്രധാന കേന്ദ്രങ്ങളെല്ലാം ഞൊടിയിടയിൽ പട്ടാളം കീഴ്പ്പെടുത്തിയിരുന്നു. എന്താണു സംഭവിക്കുന്നതെന്നു മനസിലാക്കാൻ ഞങ്ങൾക്ക് ആദ്യമൊന്നും സാധിച്ചില്ല. ഹോട്ടലിനു സമീപത്തുള്ള ഗ്രാൻഡ് ബസാറിൽ ഷോപ്പിംഗ് കഴിഞ്ഞ് മടങ്ങിയെത്തിയ ഞങ്ങൾ ആധുനിക ഇസ്താംബൂളിന്റെ അടയാളങ്ങളിലൊന്നായ തക്സീം സ്ക്വയറിലേക്ക് പോകാനിരിക്കവേ ആണ് സംഘാംഗമായ ഫിലിപ്പീനോ ഓടിവരുന്നത് കണ്ടത്. ആരും പുറത്തിറങ്ങരുതെന്നും പട്ടാളം നഗരം പിടിച്ചെടുത്തെന്നും അവനാണ് ആദ്യം അറിയിച്ചത്. തുർക്കി റിപ്പബ്ലിക് ആയതിന്റെ സ്മാരകം കൂടിയായ തക്സിം ചത്വരത്തിനടുത്താണ് ഇസ്താംബൂളിലെ ഏറ്റവും വലിയ മാർക്കറ്റ്. അങ്ങോട്ടു പോകുന്ന വഴിയിൽ പട്ടാളം തോക്കു ചൂണ്ടിയാണത്രേ അവനെ മടക്കി അയച്ചത്.
ബോസ്ഫറസ് പാലത്തിലേക്ക് പോയ മറ്റൊരു ഗ്രൂപ്പിൽനിന്ന്, പട്ടാളവും പോലീസും തമ്മിൽ കലാപം നടക്കുന്നതായും ആരും പുറത്തിറങ്ങരുതെന്നും അറിയിച്ചുകൊണ്ട് വാട്സ് ആപ്പ് സന്ദേശവും ഉടനെ വന്നു. ഇസ്താംബൂൾ നഗരത്തിലെ ഏഷ്യൻ കരയെയും യൂറോപ്യൻ കരയെയും വേർതിരിക്കുന്ന മനോഹരമായ രണ്ട് പാലങ്ങളിലൊന്നാണ് ബോസ്ഫറസ് തൂക്കു പാലം. ബോസ്ഫറസ് ഉൾക്കടലിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന ഈ പാലത്തിന് ഒന്നര കിലോമീറ്റർ നീളവും 34 മീറ്ററോളം വീതിയുമുണ്ട്. ഇരു പാലങ്ങൾക്കുമിടയിൽ വൈകുന്നേരങ്ങളിൽ നടക്കുന്ന ക്രൂയിസ് ബോട്ട് യാത്ര ഇസ്താംബൂളിലെ മനോഹരമായ വിനോദയാത്രാനുഭവമാണ്. ബോസ്ഫറസ് പാലത്തിലൂടെയാണ് ഏഷ്യൻ കരയിലും യൂറോപ്യൻ കരയിലും താമസിക്കുന്നവർ പരസ്പരം ബന്ധപ്പെടുന്നത്. അത്താതുർക്ക് എയർപോർട്ടിനും തക്സിം ചത്വരത്തിനും പുറമെ സൈന്യം നിലയുറപ്പിച്ച തന്ത്രപ്രധാനമായ ഒരു കേന്ദ്രമായിരുന്നു ബോസ്ഫറസ് പാലം.
സൈന്യം പോലീസുമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏറ്റുമുട്ടുന്നതായ സന്ദേശങ്ങളും വെടിയൊച്ചകളും പട്ടാള വാഹനങ്ങളുടെ തെരുവിലെ സാന്നിധ്യവും ജനങ്ങളെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്. കടകളെല്ലാം നേരത്തെ തന്നെ അടച്ചു. തുറന്ന കടകളിൽ അവശ്യസാധനങ്ങൾക്ക് പതിൻമടങ്ങ് വിലയുമായി. എടിഎം മെഷിനുകളിൽ പണം പിൻവലിക്കാനുള്ള ജനങ്ങളുടെ നീണ്ടനിര. എന്താണു സംഭവിക്കുന്നതെന്നോ എന്തു ചെയ്യണമെന്നോ അറിയാതെ ഹോട്ടൽ ലോബിയിൽ നിരവധി കുടുംബങ്ങളടങ്ങുന്ന ഞങ്ങളുടെ വിനോദയാത്രാ സംഘം ഭയചകിതരായി നിലയുറപ്പിച്ചു. ടെലിവിഷനിലൂടേയും സോഷ്യൽ മീഡിയകളിലൂടെയും വിവരമറിഞ്ഞ ബന്ധക്കളും സുഹൃത്തുക്കളും ഞങ്ങളുടെ അവസ്ഥ അറിയാൻ ബന്ധപ്പെട്ടു കൊണ്ടിരുന്നു. എയർപോർട്ട് അടച്ചതായും വിമാനങ്ങൾ റദ്ദു ചെയ്തതായും അറിഞ്ഞതോടെ പലരും തളർന്നു പോയി. പുറത്തുപോയ വിവിധ സംഘങ്ങൾ നാലും അഞ്ചും മണിക്കൂർ കാറിലും നടന്നുമാണ് ഹോട്ടലിൽ തിരിച്ചെത്തിയത്. പട്ടാള അട്ടിമറികളുടെ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള വാർത്തകൾ മാധ്യമങ്ങളിലൂടെ കേട്ടറിവു മാത്രമുള്ള ഞങ്ങളെ സംബന്ധിച്ചിടത്തോളം വിനോദയാത്രയിലെ എല്ലാ സന്തോഷങ്ങളും അതോടെ അസ്തമിച്ചിരുന്നു.
സൗദി, പാക്കിസ്ഥാൻ, ഇന്ത്യ, ഫിലിപ്പീൻസ് തുടങ്ങിയ വിവിധ രാജ്യക്കാരായ 21 പേരാണ് റിയാദിൽനിന്ന് ഐടിഎൽ വേൾഡിന്റെ വിനോദയാത്രാ സംഘത്തിൽ ഉണ്ടായിരുന്നത്. അതിൽത്തന്നെ പത്തിലേറെ പേർ മലയാളികളായിരുന്നു. പ്രമുഖ പ്രവാസി ബിസിനസുകാരായ അറ്റ്ലസ് മൊയ്തു, ശ്രീധരൻ കൂൾടെക്, ഷാജി കുന്നിക്കോട് തുടങ്ങിയവരും ഐടിഎൽ വേൾഡ് മാനേജർ മുഹമ്മദ് ഷാഫിയും കുടുംബവും ഗ്രൂപ്പിൽ ഉണ്ടായിരുന്നു. ഔദ്യോഗിക ആവശ്യാർഥം ചെക് റിപ്പബ്ലിക്കിലായിരുന്ന ഇറാം ഗ്രൂപ്പ് ചെയർമാൻ ഡോ. സിദ്ദീഖ് അഹമ്മദ് വിവരങ്ങളറിയാൻ നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരുന്നത് ഏറെ ആശ്വാസമായി. സൗദിയുടേയും ഇന്ത്യയുടേയും തുർക്കി നയതന്ത്രകാര്യാലയങ്ങളിൽ അദ്ദേഹം ബന്ധപ്പെട്ട് ഞങ്ങളുടെ വിവരങ്ങൾ അദ്ദേഹം കൈമാറിയിരുന്നു.
ശനിയാഴ്ച പുലർച്ചയോടെയാണ് ശുഭവാർത്തകൾ ടെലിവിഷനിലൂടെ വരാൻ തുടങ്ങിയത്. ഇസ്താംബൂൾ എയർപോർട്ടിൽ മടങ്ങിയെത്തിയ പ്രസിഡന്റ് എർദോഗാൻ ആവശ്യപ്പെട്ടതു പ്രകാരം ജനങ്ങൾ ഒന്നടങ്കം തങ്ങളുടെ രാജ്യത്തെ രക്ഷിക്കാൻ തെരുവിലിറങ്ങുകയായിരുന്നു. വിമത സൈനികരുടെ ആയുധങ്ങളുടെ മുൻപിലേക്കു വെറുംകൈയോടെ ഇരച്ചു കയറിയ ജനശക്തിക്കു മുൻപിൽ അവർക്കു കീഴടങ്ങേണ്ടി വന്നു. വിമാനത്താവളത്തിലും തക്സിം സ്ക്വയറിലും ബോസ്ഫറസ് പാലത്തിലും ജനങ്ങൾ പട്ടാളക്കാരെ കൈകാര്യം ചെയ്തു. വാർത്തകൾ ടെലിവിഷൻ ചാനലുകളിലൂടെ പുറത്തു വന്നതോടെ പട്ടാള അട്ടിമറിശ്രമം പരാജയപ്പെടുന്നതായി ബോധ്യപ്പെട്ടു. കാര്യങ്ങൾ ഉടനെ പൂർവസ്ഥിതിയിലാകുമെന്നു സ്ഥിരീകരണമായതോടെയാണ് തിരിച്ചു പോരാൻ സാധിക്കുമെന്ന തോന്നലുണ്ടായത്. ശനിയാഴ്ച ഉച്ചയോടെതന്നെ ഇസ്താംബൂൾ പഴയ ഊർജവും ഉണർവും വീണ്ടെടുക്കുന്ന കാഴ്ചയാണു ഞങ്ങൾക്കു കാണാൻ സാധിച്ചത്.
ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് വിനോദയാത്രാക്കപ്പലിൽ ഒന്നിൽ യാത്ര ചെയ്യാൻ ലഭിച്ച സൗഭാഗ്യത്തിന്റെ ഭാഗമായാണു തുർക്കിയുടെ വിവിധ തുറമുഖ പട്ടണങ്ങളും സന്ദർശിക്കാൻ അവസരം ലഭിച്ചത്. ഒരു കാലത്ത് യൂറോപ്പിലെ രോഗിയായി അറിയപ്പെടുകയും പിന്നീട് സാമ്പത്തികമായി വൻകുതിച്ചു ചാട്ടം നടത്തുകയും ചെയ്ത ലോകരാജ്യങ്ങളെ അദ്ഭുതപ്പെടുത്തിയ തുർക്കിയിലെ ഏറ്റവും വലിയ പട്ടണമായ ഇസ്താംബൂളിൽ അവസാനിക്കേണ്ടിയിരുന്ന കപ്പൽ യാത്ര കഴിഞ്ഞ ജൂൺ 28നു ഇസ്താംബൂൾ അത്താതുർക്ക് വിമാനത്താവളത്തിലുണ്ടായ ചാവേർ ബോംബാക്രമണത്തെത്തുടർന്നു തുർക്കിയിലെ മറ്റൊരു തുറമുഖ നഗരമായ കുസാദസിയിൽ യാത്ര അവസാനിപ്പിക്കുകയായിരുന്നു.
<ശാഴ െൃര=/ിൃശ/2016ഷൗഹ്യ18േൗൃസ്യ1.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
ഗ്രീസിന്റെ തലസ്ഥാനമായ ഏഥൻസിൽനിന്നു പുറപ്പെട്ട റോയൽ കരീബിയൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ള സെലബ്രിറ്റി എക്വിനോക്സ് എന്ന ആഡംബര കപ്പൽ തുർക്കിയിലെ കുസാദസി വരെ വന്നു തിരിച്ച് ആഥൻസിലേക്ക് മടങ്ങിയെങ്കിലും ഞങ്ങൾ 21 പേരടങ്ങുന്ന റിയാദ് ടീം കുസാദസിയിൽ നിന്നും കരമാർഗം ഇസ്മീറിലേക്ക് അവിടെ ഒരു ദിവസം തങ്ങിയശേഷം വിമാനമാർഗം ഇസ്താംബൂളിലേക്കും വരികയായിരുന്നു. ചരിത്രമുറങ്ങിക്കിടക്കുന്ന ഏഷ്യൻ അറബ് യൂറോപ്യൻ സംസ്കാരങ്ങളുടെ സംഗമഭൂമിയായ ഇസ്താംബൂൾ എന്ന അദ്ഭുത നഗരം അനുഭവിച്ചറിയാനുള്ള യാത്രയിലാണ് പട്ടാള അട്ടിമറിയെന്ന ദുരന്തം ഊർജസ്വലരായ തുർക്കി ജനതയോടൊപ്പം ഞങ്ങളേയും ആശങ്കയിലാഴ്ത്തിയത്.
പട്ടിണയും രോഗാതുരവുമായ അവസ്ഥയിൽനിന്ന് ഒരു രാജ്യത്തെ നിശ്ചയദാർഢ്യത്തിെൻറ തേരിലേറ്റി കൈപിടിച്ചുയർത്തി ലോകത്തെ ഏറ്റവും കൂടുതൽ വികസനമുള്ള 15 രാജ്യങ്ങളിലൊന്നാക്കി മാറ്റിയ പ്രസിഡന്റ് എർദോഗാന് ജനങ്ങൾ നൽകിയ പിന്തുണ അനുഭവിച്ചറിയാൻ ഞങ്ങൾക്കും ഭാഗ്യമുണ്ടായി.
ഞായറാഴ്ച രാത്രി ഹോട്ടലിൽനിന്നു അത്താ തുർക്ക് വിമാനത്താവളത്തിലേക്കുള്ള യാത്രയിൽ ഞങ്ങളും ജനങ്ങളുടെ സന്തോഷാതിരേകത്തിനു സാക്ഷികളായി. വീടു പൂട്ടി തങ്ങളുടെ നായകന് അഭിവാദ്യം നേരാൻ തെരുവിലിറങ്ങിയതു ലക്ഷങ്ങളാണ്. ആബാലവൃദ്ധം ജനങ്ങൾ അക്ഷരാർത്ഥത്തിൽ ഇസ്താംബൂൾ നഗരത്തെ കോരിത്തരിപ്പിച്ചു. തലസ്ഥാന നഗരമായ അങ്കാറയിലും തുർക്കിയുടെ വിവിധ പ്രദേശങ്ങളിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. തങ്ങളുടെ ജീവരക്തം കൊണ്ടു തുന്നിയ നക്ഷത്രവും ചന്ദ്രക്കലയും പതിച്ച ചെങ്കൊടിയുമായി ജനങ്ങൾ തെരുവുകളെ പുളകിതമാക്കി. പോലീസ് കേന്ദ്രകാര്യാലയവും വിമാനത്താവളങ്ങളും മറ്റു സർക്കാർ ഓഫീസുകൾക്കു മുൻപിലും ജനങ്ങൾ അഭിവാദ്യമർപ്പിക്കാൻ ഒത്തുകൂടി. ഈ ഒരാവേശം ഇനിയുമൊരു രാജ്യത്തെ കുട്ടിച്ചോറാക്കാൻ സ്ഥാപിത താത്പര്യക്കാർക്ക് അവസരം നൽകില്ലെന്ന ദൃഢപ്രതിജ്ഞയായിരുന്നു.
<ആ>റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻആ>
യുഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി ഭവനസന്ദർശനം നടത്തി ഒഐസിസി കുവൈറ്റ് ആലപ്പുഴ
കുവൈറ്റ് സിറ്റി: യുഡിഎഫ് സ്ഥാനാർഥികളായ കെ.സി. വേണുഗോപാലിന്റെ
ഒമാനിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാർ മരിച്ചു
മസ്കറ്റ്: ഒമാനിലെ നിസ്വയിൽ നടന്ന വാഹനാപകടത്തിൽ രണ്ട് മലയ
ഭിന്നശേഷി കുടുംബ സംഗമത്തിന് കൈത്താങ്ങായി കേളി
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെയും കാളത്തോട് മഹല്ല് കമ്മി
ലോകസഭാ തെരഞ്ഞെടുപ്പ്: ഓവർസീസ് എൻസിപി കൺവൻഷൻ സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: ലോകസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഓ
12 വർഷത്തെ കാത്തിരിപ്പ്; നിമിഷപ്രിയയെ കണ്ട് അമ്മ പ്രേമകുമാരി
സന: യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമി
ശുചികരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി കൈരളി ഫുജൈറ
ഫുജൈറ: ശക്തമായ മഴയെ തുടർന്ന് റോഡിലും താമസസ്ഥലങ്ങളിലും അടിഞ്
അജ്പക് തോമസ് ചാണ്ടി മെമ്മോറിയൽ വോളിബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു
കുവൈറ്റ് : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റും (അജ്പക്)
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി ക
അപരർക്കു വേണ്ടി ശബ്ദമുയർത്താൻ കഴിയുന്നവർ വേണം തെരഞ്ഞെടുക്കപ്പെടാൻ: ജി.എസ്. പ്രദീപ്
റിയാദ് : അപരർക്കു വേണ്ടി ശബ്ദമുയർത്താൻ കഴിയുന്നവർ വേണം തെരഞ
മഴക്കെടുതി: ദുരിതാശ്വാസത്തിൽ പങ്കാളികളായി കൈരളി ഫുജൈറയും
ഫുജൈറ: മഴക്കെടുതിയിൽ ദുരിതത്തിലകപ്പെട്ടവർക്ക് ആശ്വാസമൊ
ചാർട്ടേർഡ് ഫ്ലൈറ്റുകളൊരുക്കി സന്നദ്ധ സംഘടനകൾ; വോട്ട് ചെയ്യാൻ പറന്നിറങ്ങി പ്രവാസികൾ
തലശേരി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ പറന്നിറ
വെള്ളപ്പൊക്കം: യുഎഇയിൽ വാഹന ഇൻഷ്വറൻസ് നിരക്കുകൾ വർധിച്ചേക്കും
അബുദാബി: കഴിഞ്ഞയാഴ്ചത്തെ റിക്കാർഡ് മഴയെത്തുടർന്ന് യുഎഇയിലെ
കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ മാപ്പ് നൽകിയില്ല; സൗദിയിൽ പ്രവാസിയുടെ വധശിക്ഷ നടപ്പാക്കി
റിയാദ്: സൗദി സ്വദേശിയെ ആക്രമിച്ചു കൊലപ്പെടുത്തിയ കേസിൽ വിദേശി
അജ്പാക് റിഗായ് ഏരിയ കമ്മിറ്റി രൂപീകരിച്ചു
കുവൈറ്റ് സിറ്റി: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് റി
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
സന: നിമിഷപ്രിയയെ ജയിലിലെത്തി കാണാൻ അമ്മയ്ക്ക് അനുമതി. ഉച്ചയ്ക
ബോജിയുടെ കുടുംബത്തിന് കൈത്താങ്ങായി കെപിഎ
ബഹറിൻ: കൊല്ലം പ്രവാസി അസോസിയേഷൻ ബഹറിനിന്റെ ജില്ലാ കമ്മിറ്റി അ
നിമിഷപ്രിയയുടെ അമ്മ സനയിലെത്തി; ദയാധനം സംബന്ധിച്ച ചർച്ച ഉടൻ
സന: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയെ നേരിട്
എയർ അറേബ്യയുടെ പ്രത്യേക ഓഫർ; ഗൾഫിലേക്ക് 5677 രൂപ മുതൽ ടിക്കറ്റ്
ഷാർജ: ഗൾഫ് മേഖലയിലേക്ക് ചെലവു കുറഞ്ഞ വിമാന സർവീസുകൾ നടത്ത
രാജു സഖറിയയുടെ ഓർമകളുമായി അനുസ്മരണ യോഗം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: തനിമ കുവൈറ്റിന്റെ ഹാർഡ്കോർ അംഗവും കുവൈറ്റിലെ സ
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു
കുവൈറ്റ് സിറ്റി : കുവൈറ്റ് മലയാളികൾക്കായി ഭവൻസ് കുവൈറ്റ് മലയ

നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യെമനിലേക്ക് യാത്ര തിരിച്ചു
കൊച്ചി: യെമന്‍ പൗരന് തലാല്‍ അബ്ദുള്‍ മഹ്ദിയെ കൊലപ്പെടുത്തിയ കേ
മിഡില്‍ ഈസ്റ്റ് സംഘർഷം; എണ്ണവില കുതിക്കുന്നു
ബെര്‍ലിന്‍: ആഗോള തലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിക്കുന്നു. എണ്ണ
ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാർക്കെല്ലാം മടങ്ങാൻ അനുമതി
ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലി
പ്രവാസി വെൽഫെയർ ബാഡ്മിന്റൺ ടൂർണമെന്റ് മേയ് ഒന്നിന്
മനാമ: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് മേയ് ഒന്നിന് സിഞ്ചിലുള
ഗൾഫ് വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് എത്തിയില്ല
നെടുമ്പാശേരി: കനത്ത മഴയെത്തുടർന്ന് താളം തെറ്റിയ ഗൾഫിൽനിന്നു
നിമിഷപ്രിയയുടെ അമ്മ യെമനിലേക്ക്; ദയാധനം സംബന്ധിച്ച് ചർച്ച നടത്തും
ന്യൂഡല്‍ഹി: യെമന്‍ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയ
ദുബായി വിമാനത്താവളം ഭാഗികമായി തുറന്നു
ദുബായി: യുഎഇയിലെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും താറുമാറാ
ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
നെടുമ്പാശേരി: ഒമാനു സമീപം ഹോർമുസ് കടലിടുക്കിൽനിന്ന് ഇറാൻ പി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ 41-ാമത് ഔട്ട്ലെറ്റ് ഷാബിൽ പ്രവർത്തനം ആരംഭിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലയായ ഗ്ര
51,000 റിയാൽ നൽകാതെ കേസ് പിൻവലിക്കില്ലെന്ന് സ്വദേശി; 14 വർഷത്തിന് ശേഷം പീറ്റർ മടങ്ങിയത് ജീവനറ്റ ശരീരമായി
റിയാദ്: 2010ൽ ഹൗസ് ഡ്രൈവർ വിസയിലെത്തിയ റിയാദിലെത്തിയ തിരുവനന്തപുര
സൗദിയിൽ ഇൻഷ്വറൻസ് പോളിസി സെയിൽസ് ജോലി ഇനി വിദേശികൾക്കില്ല
റിയാദ്: സൗദി അറേബ്യയിൽ ഇൻഷ്വറൻസ് പോളിസി സെയിൽസ് ജോലികൾ ഇനി
യുഎഇയിൽ മഴയ്ക്ക് ശമനം പിന്തുണയുമായി ഭരണകൂടം
അബുദാബി: മുക്കാൽ നൂറ്റാണ്ടിനിടയിലെ റിക്കാർഡ് മഴ പെയ്തതിന്റെ ക
പ്രതികൂല കാലാവസ്ഥ: അജ്മാനില്‍ അപകടത്തില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാനായില്ല
കണ്ണൂർ: നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടയില്‍ അജ്മാനില്‍ അപ
ദുബായിയിൽ മഴ; നിരവധി വിമാന സർവീസുകൾ റദ്ദാക്കി
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ദുബായിയിലേക്കു
കുവൈറ്റ് ഉപപ്രധാനമന്ത്രിയുമായി ഇന്ത്യൻ അംബാസഡർ കൂടിക്കാഴ്ച നടത്തി
കുവൈറ്റ് സിറ്റി: കുവൈറ്റ് ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും
ഗള്‍ഫ് എയര്‍ ഖത്തറിലെ പാര്‍ട്ണര്‍മാര്‍ക്കായി സുഹൂര്‍ സംഘടിപ്പിച്ചു
ദോഹ: ബഹറിൻ നാഷണല്‍ കാരിയറായ ഗള്‍ഫ് എയര്‍ ഖത്തറിലെ പാര്ട്ണര
അജ്പക് യാത്രയയപ്പു നൽകി
കുവൈറ്റ്: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ആലപ്പു
ഈദ് - വിഷു ആഘോഷം സംഘടിപ്പിച്ച് അജ്പക്
കുവൈറ്റ്: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (അജ്പക്) പ
ജൂബിലി വേദ മഹാവിദ്യാലയം ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇ
ഐസിഎഫ് മദ്രസകളിൽ പ്രവേശനോത്സവം സംഘടിപ്പിക്കുന്നു
കുവൈറ്റ് സിറ്റി: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡിനു കീഴിലെ
ഒമാനിൽ കുത്തൊഴുക്കിൽപ്പെട്ട് ആലപ്പുഴ സ്വദേശിക്ക് പരിക്ക്
മസ്കറ്റ്: ഒമാനിൽ മഴയെ തുടർന്നുണ്ടായ ശക്തമായ കുത്തൊഴിക്കിൽപ്പ
ഇറാൻ കപ്പൽ പിടിച്ചെടുത്ത സംഭവം; ഇന്ത്യാക്കാരെ വിട്ടയയ്ക്കാത്തത് മോശം കാലാവസ്ഥ മൂലം
ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള കപ്പലിലെ 17 ഇന
യുഎഇയിൽ കനത്ത മഴ, റെഡ് അലർട്ട്; വിമാന സർവീസുകൾ റദ്ദാക്കി
കൊച്ചി: ദുബായിയിൽ മഴ തുടരുന്ന സാഹചര്യത്തിൽ കൊച്ചിയില്‍ നിന്ന്
ചെസ് - റുബിക്സ് ക്യൂബ് മത്സരങ്ങൾ സംഘടിപ്പിച്ച് ഫോക്ക്
കുവൈറ്റ് സിറ്റി: ഇലക്ട്രോണിക് ഗാഡ്ജറ്റുകൾക്ക് ഒരു ദിവസത്തേക്ക
അബുദാബി മലപ്പുറം ജില്ലാ കെഎംസിസി ഈദ് പ്രോഗ്രാം സംഘടിപ്പിച്ചു
അബുദാബി: അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ സംഘടിപ്പിച്ച ശ
ഇൻഷുറൻസ് പരിരക്ഷ വിപുലീകരിച്ച് മെട്രോ മെഡിക്കൽ ഗ്രൂപ്പ്
കുവൈറ്റ് സിറ്റി: ഏഴ് ശാഖകളുമായി കുവൈറ്റിൽ പ്രവർത്തിക്കുന്ന മെട
ഇന്ത്യൻ ജനതയെ ഏകീകരിക്കാൻ ഫാസിസ്റ്റ് ഭരണം കാരണമായി: ശിവദാസൻ തിരൂർ
റിയാദ്: ഇന്ത്യൻ ജനതയെ ഏകീകരണത്തിലേക്ക് കൊണ്ടുവരാൻ ഒരു ഫാസിസ
സൗദിയിൽ വാഹനാപകടം; മലപ്പുറം സ്വദേശി മരിച്ചു
ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറ
അബ്ദുൾ റഹീമിന്റെ മോചനം; ദയാധനം തയാറെന്ന് സൗദി കോടതിയെ അറിയിച്ചു
റിയാദ്: സൗദി അറേബ്യയിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് 19 വർഷമാ
ഒമാനിലെ മഴക്കെടുതി; മരണസംഖ്യ 18 ആയി
മസ്കറ്റ്: ഒമാനില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എ
Latest News
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ: ശശി തരൂർ
എൻഡിഎയ്ക്കുള്ള പിന്തുണ പ്രതിപക്ഷത്തെ കൂടുതൽ നിരാശരാക്കും: പ്രധാനമന്ത്രി
മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു; തേജസ്വി സൂര്യക്കെതിരെ തെര. കമ്മീഷൻ കേസെടുത്തു
സംസ്ഥാനത്ത് വോട്ടിംഗ് സമാധാനപൂർണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top