എൽപിജി സിലിണ്്ടറിന് വിലകുറച്ചു
Wednesday, July 13, 2016 12:59 AM IST
അബുദാബി: സബ്സിഡിയില്ലാത്ത എൽപിജി സിലിണ്്ടറുകളുടെ വില അബുബാദി നാഷണൽ ഓയിൽ കമ്പനി (അഡ്നോക്) കുറച്ചു. എല്ലാ മാസവും വിലയെക്കുറിച്ച് പഠനം നടത്തുകയും ഉപഭോക്‌താക്കളുടെ താല്പര്യത്തിനനുസരിച്ചു പരിഷ്കരിക്കുകയും ചെയ്യാൻ പ്രതിജ്‌ഞാബദ്ധമാണെന്നു അഡ്നോക് മാർക്കറ്റിംഗ് ആൻഡ് കോർപറേഷൻസ് വൈസ് പ്രസിഡന്റ് ഖാലിദ് ഹാദി പറഞ്ഞു. ആഗോളവിലയുമായി ബന്ധപ്പെട്ടാണു വില നിശ്ചയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 11.3 കിലോഗ്രാം സിലിണ്്ടറിന് 43 ദിർഹവും 22.6 കിലോ സിലിണ്്ടറിന് 86 ദിർഹവുമാണ് വില.