‘സൂഫി സമ്മേളനത്തിന്റെ ഒളി അജൻഡകൾ പ്രായോഗികതലത്തിലേക്ക്’
Monday, July 11, 2016 6:21 AM IST
കുവൈത്ത്: ഇന്ത്യൻ മുസ്ലിംകളെ സൂഫികളും വഹാബികളുമായി വേർതിരിക്കാനുള്ള ഫാസിസ്റ്റ് ശക്‌തികളുടെ ഒളി അജൻഡകൾ പ്രായോഗിക തലത്തിലേക്ക് കടക്കുന്നതായി ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രവർത്തക സമിതി അഭിപ്രായപ്പെട്ടു.

ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതനും ബഹുമത വേദങ്ങളിൽ അവഗാഹം നേടിയിട്ടുള്ള പ്രഗല്ഭ വാഗ്മിയുമായ ഡോ. സാക്കിർ നായിക്കിനെതിരായ ആരോപണങ്ങളും നടപടികളും ദുരുദ്ദേശ്യപരമാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു.

കോടിക്കണക്കിനു ശ്രോതാക്കളുള്ള സാക്കിർ നായിക്കിന്റെ പ്രഭാഷണം ഇസ്ലാമിന്റെ സമാധാന സന്ദേശത്തെയും സാഹോദര്യത്തെയും ഉയർത്തിപ്പിടിക്കുന്നതായിരിക്കേ, ഏതെങ്കിലും അവിവേകികളുടെ പ്രവർത്തനങ്ങൾ കാരണം അദ്ദേഹത്തിനെതിരെ നിയമ പടപടികൾ സ്വീകരിക്കാനുള്ള അന്വേഷണ സംവിധാനങ്ങളുടെ നീക്കങ്ങൾ ദുരൂഹമാണ്. 25 വർഷത്തിലേറെയായി പ്രഭാഷണം നടത്തുന്ന ഡോ. സാക്കിർ നായിക് ഇസ്ലാമിന്റെ മൗലിക പ്രമാണങ്ങളിലൂടെ ചിന്താപരമായ നവോഥാനത്തിനാണ് ഇന്ത്യൻ മുസ്ലിംകൾക്കിടയിൽ ശ്രമം നടത്തിയിട്ടുള്ളത്.

എല്ലാ മതങ്ങളെയും വേദങ്ങളെയും വിശുദ്ധപ്പെടുത്തിയിട്ടുള്ള അദ്ദേഹത്തിന്റെ നിരവധി പ്രഭാഷണങ്ങൾ ഇന്റർനെറ്റിലും യൂട്യൂബിലും ലഭ്യമാണ്. പൗരോഹിത്യ കരങ്ങളാൽ വൈകൃതമായ മതങ്ങളുടെ അടിസ്‌ഥാന സന്ദേശം വേദങ്ങളുടെ സഹായത്തോടെ ലോകത്തിന് പരിചയപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ വിപ്ലവകരമാണ്.

സാമ്രാജ്യത്വ ശക്‌തികളുടെ സൃഷ്‌ടിയായ ഐഎസ് പോലുള്ള ഛിദ്രശക്‌തികളിലേക്ക് യുവാക്കളെ ആകർഷിപ്പിക്കാൻ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ കാരണമാകുന്നു എന്നതിന് പിന്നിൽ തികഞ്ഞ രാഷ്ര്‌ടീയ അജൻഡകളുണ്ട്.

കേരളത്തിൽനിന്നു കാണാതായ യുവതീയുവാക്കളുടെ ശരിയായ യാത്രാ വിവരങ്ങൾ അന്വേഷിച്ച് പുതിയ വിവാദത്തിൽ വ്യക്‌തത വരുത്താൻ രഹസ്യാന്വേഷണ സംവിധാനത്തിനു ബാധ്യതയുണ്ട്.

ലോക ഇസ്ലാമിക നേതൃത്വവും കേരളത്തിലെ മുസ്ലിം സംഘടനകളും ഐഎസിനെതിരായ നിലപാടുകൾ നേരത്തെ തന്നെ വ്യക്‌തമാക്കിയിട്ടുണ്ട്. സമുദായത്തിൽ ഒറ്റുകാരുടെ വേഷം കെട്ടി ബിസിനസ് താത്പര്യങ്ങളുമായി മതവേഷം സ്വീകരിച്ചവരുടെ ഫാസിസ്റ്റ് അനുകൂല നടപടികൾക്കെതിരെ മുസ്ലിം സമൂഹം ഒന്നടക്കം പ്രതികരിക്കണമെന്നും ഐഐസി ആവശ്യപ്പെട്ടു.

<ആ>‘സാക്കിർ നായിക്കിനെതിരെയുള്ള പ്രചാരണം അസഹിഷ്ണുതയുടെ ഉത്പന്നം’

കുവൈത്ത് സിറ്റി: ഇന്ത്യയുടെ മതേതര സങ്കൽപ്പങ്ങളോടു പൂർണ നീതി പുലർത്തി മതപ്രബോധനം നടത്തുന്ന വിശ്വ പ്രസിദ്ധ ഖുർആൻ പണ്ഡിതനായ ഡോ. സാക്കിർ നായിക്കിനെതിരെയുള്ള പ്രചാരണം അസഹിഷ്ണുതയുടെ ഉത്പന്നമാണെന്നു കുവൈത്ത് കെഎംസിസി നാഷണൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.പി. അബ്ദുറഹ്മാൻ, ജനറൽ സെക്രട്ടറി പി.എ. അബ്ദുൽ ഗഫൂർ വയനാട് എന്നിവർ അഭിപ്രായപ്പെട്ടു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ