സാംസി കൊടുമണ്ണിന്റെ പുസ്തകം പ്രകാശനം ചെയ്തു
Saturday, July 9, 2016 8:09 AM IST
ടൊറേന്റോ: പ്രശസ്ത അമേരിക്കൻ മലയാളി എഴുത്തുകാരൻ സാംസികൊടുമണ്ണിന്റെ പ്രഥമനോവൽ ‘പ്രവാസികളുടെ ഒന്നാം പുസ്തകം’ കാനഡയിൽ നടന്ന (7–2–2016) ഫൊക്കാനയുടെ വേദിയിൽ സതിഷ് ബാബു പയ്യന്നൂരിനു പുസ്തകത്തിന്റെ കോപ്പികൊടുത്തുകൊണ്ട് ബാലചന്ദ്രൻ ചുള്ളിക്കാട് പ്രകാശനം ചെയ്തു.

പെരുമ്പടവം ശ്രീധരന്റെ അവതാരികയോടെ പുറത്തു വന്ന ഈ പുസ്തകത്തെക്കുറിച്ച് അമേരിക്കൻ മലയാളി എഴുത്തുകാരായ വാസുദേവ് പുളിക്കലും സുധീർ പണിക്കവീട്ടിലും പ്രശസ്ത കവിയും എഴുത്തുകാരനുമായ കെ.ആർ. ടോണിയും നിരൂപണങ്ങൾ എഴുതിയിട്ടുണ്ട്. ടോണി ഈ പുസ്തകത്തെ ഹിസ്റ്റോറിയോഗ്രാഫിക് മെറ്റഫിക്ഷൻ എന്നാണു വിലയിരുത്തിയത്. സുധീർ പണിക്കവീട്ടിൽ പുസ്തകത്തെ എപ്പിസോഡിക് നോവലായും കണ്ടു. രണ്ടു മരണങ്ങൾക്കിടയിൽ, ഒരു സാൻവിച്ചുപോലെ അമേരിക്കൻ പ്രവാസ ജീവിതം അമർത്തിപ്പിടിച്ചിരിക്കുകയാണ് നോവലിസ്റ്റ്.

‘മനുഷ്യാ നീ മണ്ണാകുന്നു. മണ്ണിലേക്കു തന്നെ തിരികെച്ചേരുക’ എന്ന സൂചക വാക്യത്തോടെയാണു നോവൽ തുടങ്ങുന്നത്.നോവലിസ്റ്റ് പറയുന്നത്ഃ അമേരിക്കൻ ജീവിതം കാട്ടിത്തന്ന ചില ജീവിതയാഥാർഥ്യങ്ങളുടെ ഈ നേർചിത്രങ്ങളിൽ നിങ്ങളും ഞാനും ഉണ്ട്. ഇത് അപൂർണമാണ്.

അതേ പ്രവാസം ഒരു തുടർക്കഥയാണ്. വായിക്കുക, പ്രവാസികകളുടെ ഒന്നാം പുസ്തകത്തിൽ എന്തൊക്കെ പറഞ്ഞിരിക്കുന്നുവെന്നു അറിയുക. പുസ്തകത്തിന്റെ കോപ്പികൾക്കായി സാംസി കൊടുമണ്ണുമായി ബന്ധപ്പെടുക 516–270–4302.

<ആ>റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം