യുഎഫ്എംഎഫ് ബി ഫ്രണ്ട്സിനു പുതിയ നേതൃത്വം
Friday, July 8, 2016 8:16 AM IST
കുവൈത്ത്: കുവൈത്ത് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇന്ത്യൻ എംബസി രജിസ്ട്രേഡ് സംഘടനയായ യുഎഫ്എംഎഫ് ബി ഫ്രണ്ട്സ് അടുത്ത പ്രവർത്തന വർഷത്തേയ്ക്കുളള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി ജോസ് ജേക്കബ് (പ്രസിഡന്റ്), ഹബീബ് കാക്കൂർ (സെക്രട്ടറി), സജീവ് ആലപ്പി, ലിസി പോൾ (വൈസ് പ്രസിഡന്റുമാർ), അനൂപ് ബേബി ജോൺ, സുഭാഷ് മാറഞ്ചേരി (ജോ.സെക്രട്ടറിമാർ), ടോം തോമസ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

രക്ഷാധികാരികളായി സത്താർ കുന്നിൽ, തോമസ് ഹൈഡൈൻ എന്നിവരേയും അഡ്വൈസറി ബോർഡ് അംഗമായി ദീപക് കൊച്ചിനും ചാരിറ്റി കൺവീനറായി സാം നന്തിയാട്ട്, സാഹിത്യവേദി കൺവീനറായി നിരഞ്ജൻ തംബുരു, ജോയിന്റ് കൺവീനർമാരായി അനീഷ് അമ്പാടി, ഗൗരി സിജി മാത്യൂസ്,

ചാരിറ്റി ജോയിന്റ് കൺവീനർമാരായി നിയാസ് അബ്ദുൾ മജീദ്, റിസ്വി റഷീദ്, വനിതാ വിഭാഗം കൺവീനർമാരായി ബിന്ദു പ്രശോഭ്, നിഷ മാത്യു എന്നിവരടങ്ങുന്ന 21 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളേയും തെരഞ്ഞെടുത്തു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ