നൂറ്റിനാലാമത് അമേരിക്കൻ മലയാളി സാഹിത്യ സല്ലാപം ജൂലൈ 10ന്
Thursday, July 7, 2016 8:30 AM IST
ഡാളസ്: നൂറ്റിനാലാമത് അമേരിക്കൻ മലയാളി സാഹിത്യ സല്ലാപം ‘തമ്പി ആന്റണിയോടൊപ്പം ഒരു സന്ധ്യ’ എന്ന പേരിലായിരിക്കും ജൂലൈ 10നു (ഞായർ) നടത്തുക.

സുപ്രസിദ്ധ അമേരിക്കൻ മലയാളിയും ചിന്തകനും മലയാള സിനിമാ നിർമാതാവും നടനും എഴുത്തുകാരനും സാമൂഹിക സാംസ്കാരിക രംഗത്തെ ഉന്നത വ്യക്‌തിത്വവുമായ തമ്പി ആന്റണിയെ ചടങ്ങിൽ ആദരിക്കും. ഈ സല്ലാപത്തിൽ പങ്കെടുക്കുവാനും തമ്പി ആന്റണിക്കൊപ്പം തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുവാനും താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും സാഹിത്യ സല്ലാപത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

ജൂൺ അഞ്ചിനു സംഘടിപ്പിച്ച നൂറ്റിമൂന്നാമത് അമേരിക്കൻ മലയാളി സാഹിത്യ സല്ലാപം ജോസ് ചെരിപുറത്തിനൊപ്പം ആയിരുന്നു. സപ്തതി ആഘോഷിക്കുന്ന അമേരിക്കൻ മലയാളിയും ന്യൂയോർക്കിൽ സ്‌ഥിര താമസക്കാരനും പ്രശസ്ത എഴുത്തുകാരനുമായ ജോസ് ചെരിപുറത്തെ ആദരിക്കുവാനും വ്യക്‌തി ബന്ധങ്ങൾ അയവിറക്കുവാനും മലയാള ഭാഷയ്ക്കും സാഹിത്യത്തിനുമുള്ള അദ്ദേഹത്തിന്റെ സംഭാവനകളെ വിലയിരുത്തുവാനും ഈ അവസരം ഉപയോഗിച്ചു.

ജോസ് ചെരിപുറം, പി.ടി. പൗലോസ്, ഡോ. രാജൻ മർക്കോസ്, ഡോ. എൻ.പി. ഷീല, ഡോ. ജോസഫ് ഇ. തോമസ്, മൈക്ക് മത്തായി, എ.സി. ജോർജ്‌ജ്, രാജു തോമസ്, അച്ചാമ്മ ചന്ദ്രർശേഖരൻ, ത്രേസ്യാമ്മ തോമസ് നാടാവള്ളിൽ, മാത്യു നെല്ലിക്കുന്നേൽ, ടോം ഏബ്രഹാം സരസോട്ട, മോൻസി കൊടുമൺ, അലക്സ് കോനൈ, ജോർജ് വർഗീസ്, ജേക്കബ് തോമസ്, വർഗീസ് ഏബ്രഹാം, സ്റ്റീഫൻ, പി.വി. ചെറിയാൻ, സജി കരിമ്പന്നൂർ, റെജീസ് നെടുങ്ങാടപ്പള്ളിൽ, സി. ആൻഡ്രൂസ്, ജയിൻ മുണ്ടയ്ക്കൽ എന്നിവർ സല്ലാപത്തിൽ സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു.

സാഹിത്യ സല്ലാപത്തിൽ പങ്കെടുക്കുവാൻ അന്നേദിവസം രാത്രി എട്ടു മുതൽ പത്തു വരെ (ഈസ്റ്റേൺ സമയം) നിങ്ങളുടെ ടെലിഫോണിൽ നിന്നും 18572320476 കോഡ് 365923 എന്ന ടെലിഫോൺ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ്.

ടെലിഫോൺ ചർച്ചയിൽ പങ്കെടുക്കുന്ന എല്ലാവർക്കും ചോദ്യങ്ങൾ ചോദിക്കാൻ അവസരം ഉണ്ടായിരിക്കും. <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഷമശി*ാൗിറമരസമഹ.രീാ, ശിലേൃിമശേീിമഹാമഹമ്യമഹമാ*ഴാമശഹ.രീാ എന്ന ഇമെയിൽ വിലാസങ്ങളിൽ ചർച്ചയിൽ അവതരിപ്പിക്കാൻ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുൻകൂറായി അയച്ചു കൊടുക്കാവുന്നതാണ്.

വിവരങ്ങൾക്ക്: 8133893395 / 4696203269.