സാംസ്കാരിക സമ്മേളനവും കാവാലം നാരായണപ്പണിക്കർ അനുസ്മരണവും ജൂലൈ 10ന്
Thursday, July 7, 2016 8:26 AM IST
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 10നു (ഞായർ) സാംസ്കാരിക സമ്മേളനം ഡാളസിൽ നടക്കും. കേരള അസോസിയേഷൻ ഹാളിൽ (3821 ആൃീമറംമ്യ ആഹ്റ, ഏമൃഹമിറ ഠത 75043) ഉച്ചകഴിഞ്ഞു 3.30 മുതലാണ് പരിപാടി.

ചടങ്ങിൽ നാടകരചയിതാവും അഭിനേതാവും തിരക്കഥാകൃത്തുമായ ജി. ഗോപാലകൃഷ്ണനു സ്വീകരണം നൽകും. തുടർന്ന ‘മലയാള നാടകസിനിമാവേദി അന്നും ഇന്നും’ എന്ന വിഷയത്തിൽ വേദിയിൽ സംവാദവും നിരൂപണവും ചർച്ചയും നടക്കും.

വൈകുന്നേരം 4.30 മുതൽ നാടകാചാര്യനായ കാവാലം നാരായണപ്പണിക്കർ അനുസ്മരണവും കാവാലം രചനകളുടെ സംഗീതാവിഷ്കരണവും നടക്കും. ഭാഷാപണ്ഡിതനും വാഗ്മിയുമായ ഡോ. എം.വി. പിള്ളയാണ് അനുസ്മരണ സമ്മേളനം നയിക്കുന്നത്. ഏവരെയും സ്വാഗതം ചെയ്യുന്നതായി അസോസിയേഷൻ സെക്രട്ടറി റോയി കൊടുവത്ത് അറിയിച്ചു.

<ആ>റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ