വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ഫ്ളോറൽ പാർക്കിൽ ജൂലൈ 17ന്
Thursday, July 7, 2016 8:26 AM IST
ന്യൂയോർക്ക്: വിശുദ്ധ അൽഫോൻസാമ്മയുടെ രൂപം പ്രതിഷ്ഠിച്ചിട്ടുള്ള അമേരിക്കയിലെ ആദ്യത്തെ റോമൻ കത്തോലിക്കാ പള്ളിയായ ഔവർ ലേഡി ഓഫ് ദി സ്നോസിൽ വിശുദ്ധയുടെ തിരുനാൾ ആഘോഷിക്കുന്നു.

ജൂലൈ 17നു (ഞായർ) വൈകുന്നേം നാലിനു തുടങ്ങുന്ന ആഘോഷങ്ങൾക്കു ഇടവക വികാരി ഫാ. കെവിൻ മക്ബ്രയന്റെയും നേതൃത്വത്തിൽ ആഘോഷ കമ്മിറ്റി സജീവമായി പ്രവർത്തിച്ചുവരുന്നു.

സീറോ മലബാർ, ലാറ്റിൻ, മലങ്കര ആരാധനാക്രമക്കാരും ക്നാനായ കത്തോലിക്കരും ഓർത്തഡോക്സ്, യാക്കോബായ സഭാ വിശ്വാസികളടക്കം വലിയൊരു ജനസമൂഹത്തെയാണ് സെന്റ് അൽഫോൻസാമ്മയുടെ തിരുനാൾ ഔവർ ലേഡി ഓഫ് ദി സ്നോസ് ഓരോ വർഷവും ആകർഷിക്കുന്നത്.

തിരുനാളിന്റെ മുന്നോടിയായി എട്ടിനു (വെള്ളി) രാവിലെ ഒൻപതിനുള്ള ദിവ്യബലിക്കുശേഷം നൊവേന നടക്കും. ഞായറാഴ്ചയൊഴികെ ഒൻപതു ദിവസം വിശുദ്ധയുടെ നൊവേനയിൽ വളരെയധികം പേർ പങ്കുകൊള്ളുന്നുണ്ട്.

തിരുനാൾ ദിവ്യബലിയിൽ ബിഷപ് പോൾ റോബർട്ട് സാഞ്ചെസ് മുഖ്യകാർമികനായിരിക്കും. ഫാ. കെവിൻ മക്ബ്രയൻ സന്ദേശം നൽകും. തുടർന്നു നൊവേന, പ്രദക്ഷിണം, തിരുശേഷിപ്പു ചുംബനം, നേർച്ചവിതരണം, സ്നേഹവിരുന്ന് എന്നിവ നടക്കും.

വിവരങ്ങൾക്ക്: 718 347 6070.

<ആ>റിപ്പോർട്ട്: പോൾ ഡി. പനയ്ക്കൽ