ഡോ. സി.ജെ. റോയി ഫോമ കൺവൻഷനിലെ പ്രധാനതാരം
Thursday, July 7, 2016 8:19 AM IST
കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയക്ടറുമായ ഡോ. സി.ജെ. റോയി ഫോമ കൺവൻഷനിലെ പ്രധാന പരിപാടികളിൽ പങ്കെടുക്കും. ഫോമ അന്തർദേശീയ കണവൻഷന്റെ ഗ്രാൻഡ് സ്പോൺസർ എന്നതിലുപരി പ്രവാസി മലയാളികളുടെ കൂട്ടായ്മയ്ക്ക് കരുത്തുപകരാൻ അദ്ദേഹത്തിന്റെ സാന്നിധ്യം വഴിയൊരുക്കും. ഫോമയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങളിലും വരുംകാല പദ്ധതികളിലും അതീവ തത്പരനാണന്നും അദ്ദേഹം അറിയിച്ചു.

ആഗോള തലത്തിൽ നിർമാണം, വിനോദം, വിദ്യാഭ്യാസം, ആരോഗ്യ രംഗം, വ്യോമയാനം എന്നിങ്ങനെ നിരവധി മേഖലകളിൽ സേവനം നടത്തുന്ന ഇന്ത്യയിലെ തന്നെ മികച്ച ബിസിനസ് സ്‌ഥാപനമാണ് കോൺഫിഡന്റ് ഗ്രൂപ്പ്. ഗേറ്റഡ് കമ്യൂണിറ്റീസ്, വില്ലകൾ, അപ്പാർട്ട്മെന്റുകൾ,

കോമേഴ്സ്യൽ ടവറുകൾ, മാളുകൾ, ടെക്നോളജി ടവറുകൾ എന്നിങ്ങനെ 132 വിവിധ നിർമാണ പദ്ധതികൾ ആണ് ഈ ഗ്രൂപ്പ് പൂർത്തിയാക്കിയത്.

കാനഡയിലേയും മലയാളത്തിലേയും ബിഗ് ബജറ്റ് സിനിമകളുടെ നിർമാതാക്കളുമാണ്. ബംഗളൂരിൽ സ്കൂളുകളും നടത്തുന്നു. ആരോഗ്യ രംഗത്തും ഗോൾഫിംഗിലും വ്യോമയാന രംഗത്തും ഗ്രൂപ്പിന്റെ പ്രവർത്തനം സജീവമാണ്. ഐസിസി ട്വന്റി–20 ശ്രീലങ്കൻ ടീമിന്റെ ഗ്രാന്റ്സ്പോൺസറായിരുന്നു.

ന്യൂജേഴ്സി ആസ്‌ഥാനമായി പ്രവർത്തിക്കുന്ന മീഡിയ കണക്ട് സിഇഒ ആനി ലിബുവാണ് കോൺഫിഡന്റ് ഗ്രൂപ്പിനെ ഫോമയുടെ സ്പോൺസറായി എത്തിക്കുന്നതിനു ചുക്കാൻ പിടിച്ചത്. ഫോമ പ്രസിഡന്റ് ആനന്ദൻ നിരവേൽ, സെക്രട്ടറി ഷാജി എഡ്വേർഡ് എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.