അബുദാബിയിലെ സ്ത്രീകളുടെ പ്രശ്നം ബ്യൂട്ടി സലൂണുകളിലെ നിരക്ക് വർധന
Tuesday, July 5, 2016 6:21 AM IST
അബുദാബി: ഈദുൽ ഫിത്വർ ആഘോഷവുമായി ബന്ധപ്പെട്ടു നഗരത്തിലെ ബ്യൂട്ടി സലൂണുകൾ അമിത നിരക്ക് ഈടാക്കുന്നുവെന്നു വ്യാപക പരാതി. അവധിക്കാലത്തെ തിരക്ക് നേരിടാൻ പല സലൂണുകളും അധിക മണിക്കൂർ തുറന്നു പ്രവർത്തിക്കുന്നുണ്ട്. എല്ലാ വർഷവും ഈദ് സീസണിന് തൊട്ടുമുൻപ് ഈ പ്രശ്നം അനുഭവപ്പെടാറുണ്്ടെന്നു പലരും സാക്ഷ്യപ്പെടുത്തുന്നു.

എന്നാൽ, വിഐപി സിസ്റ്റം എന്നു പേരിട്ടിരിക്കുന്ന പ്രത്യേക സ്കീം പ്രകാരമാണു അധികനിരക്ക് ഈടാക്കുന്നതെന്നു സലൂൺ ഉടമകൾ പറയുന്നു. ഈദ് സീസൺ പ്രമാണിച്ചാണോ ഇത് എന്ന ചോദ്യത്തിനു അവർ വ്യക്‌തമായ ഉത്തരം നല്കുന്നുമില്ല. അമിതനിരക്ക് സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്ന ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക് ഡവലപ്മെന്റ് അധികൃതരുടെ പ്രതികരണം ഇനിയും ലഭിച്ചിട്ടില്ല.