ജേക്കബ് കെ. ചെറിയാൻ ഹൂസ്റ്റണിൽ നിര്യാതനായി
Tuesday, July 5, 2016 5:11 AM IST
ഹൂസ്റ്റൺ: റാന്നി വൈക്കം കല്ലുമണ്ണിൽ വാളിപ്ലാക്കിൽ ജേക്കബ് ചെറിയാൻ (അനിയൻ –70) ഹൂസ്റ്റണിൽ നിര്യാതനായി. തിരുവല്ല ശങ്കരമംഗലം കുടുംബാംഗമായ രാജമ്മയാണ് ഭാര്യ. മക്കൾ: ജെഫി ജേക്കബ്, ജോജോ ജേക്കബ്. മരുമകൾ: സുജാ ജേക്കബ്. കൊച്ചുമക്കൾ: എമിലി, ലോറൻ, ഹന്നാ.

സഹോദരങ്ങൾ: ഈക്കാ ചെറിയാൻ (വൈക്കം, റാന്നി), മറിയാമ്മ ജേക്കബ് (ഊതിമൂട്, റാന്നി), ഗ്രേസ് ഉലഹന്നാൻ (കടയ്ക്കൽ), അന്നാമ്മ വർഗീസ് (ചേത്തയ്ക്കൽ), അക്കാമ്മ മാത്യു (പുളിമൂട്ടിൽ, റാന്നി), ചെറിയാൻ വർഗീസ് (ന്യൂയോർക്ക്), വത്മമ്മ ജേക്കബ് (ന്യൂയോർക്ക്). സാളമ്മ ഫിലിപ്പ് (അത്തിക്കയം).

ഹൂസ്റ്റൺ സെന്റ് സ്റ്റീഫൻ ഓർത്തഡോക്സ് ചർച്ചിൽ ദീർഘകാലം ആക്ടീവ് മെമ്പറായിരുന്നു. പൊതുദർശനം ജൂലൈ നാലിനു വൈകുന്നേരം അഞ്ചു മുതൽ വൈകുന്നേരം ഒമ്പതു വരെ സെന്റ് സ്റ്റീഫൻസ് ചർച്ചിൽ. തുടർന്നു ജൂലൈ അഞ്ചിനു രാവിലെ പത്തു മുതൽ ഒന്നുവരെ ഫോറസ്റ്റ് പാർക്ക് വെസ്റ്റ്മീയർ സെമിത്തേരിയിൽ സംസ്കാരം.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം