ഫോക് ഇഫ്താർ സംഗമം നടത്തി
Monday, July 4, 2016 5:11 AM IST
കുവൈത്ത്: കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ അബാസിയ യൂണിറ്റ് ഫോക് ഹാളിൽ ഇഫ്താർ സംഗമം നടത്തി.

ഫോക് പ്രസിഡന്റ് ശൈമേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അനീസ് ഫാറുഖി മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി എം.എൻ. സലിം, അനിൽ കേളോത്ത്, കെ.പി. ആമ്മു, എൻ. ജയശങ്കർ, യൂണിറ്റ് കൺവീനർ ശ്രീകാന്ത്, സെക്രട്ടറി വി.വി. രമേശ് എന്നിവർ സംസാരിച്ചു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ