സൗദിയിൽ ബസപകടം: 10 ഉംറ തീർഥാടകർ മരിച്ചു; പരിക്കേറ്റവരിൽ ഇന്ത്യക്കാരും
Sunday, July 3, 2016 9:58 PM IST
തായിഫ്: സൗദി അറേബ്യയിലെ തായിഫ്–റിയാദ് റോഡിലെ റിദ്വാനിൽ ഉംറ തീർഥാടകർ യാത്ര ചെയ്ത സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് 10 പേർ മരിച്ചു. ഇന്ത്യക്കാർ ഉൾപ്പെടെ മുപ്പത്തഞ്ചോളം പേർക്കു പരുക്കേറ്റു. അപകടത്തിൽ മലയാളികൾ ഉൾപ്പെട്ടിട്ടില്ലെന്നാണ് വിവരം.

പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. ഇവരെ തായിഫ് കിംഗ്് അബ്ദുൽ അസീസ്, കിംഗ്് ഫൈസൽ തുടങ്ങിയ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട ബസ് ഒട്ടേറെ തവണ മറിഞ്ഞ് പൂർണമായും തകർന്ന നിലയിലാണ്. അറബ് വംശജരാണു ബസിൽ യാത്ര ചെയ്തിരുന്നവരിൽ ഏറെയും. ഉംറ കഴിഞ്ഞ് റിയാദിലേക്കു മടങ്ങുമ്പോഴാണു അപകടം.